
ഹോസ്റ്റലില്‍ കഞ്ചാവ്: അഭിരാജിനെ SFI പുറത്താക്കി
കളമശ്ശേരി ഗവൺമെന്റ് പോളിടെക്‌നിക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ അഭിരാജിനെതിരെ സംഘടനാ നടപടി. യൂണിയൻ ജനറൽ സെക്രട്ടറിയായ അഭിരാജിനെ എസ്.എഫ്.ഐ പുറത്താക്കി.
പ്രതികൾ KSU പ്രവർത്തകരെന്ന് എസ്എഫ്ഐ
എസ്എഫ്ഐയെ മനപ്പൂർവം മാധ്യമങ്ങളും പ്രതിപക്ഷവും ആക്രമിക്കാൻ ശ്രമിക്കുന്നുവെന്ന് സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ്. കളമശ്ശേരി കഞ്ചാവ് കേസിൽ അറസ്റ്റിലായ ആകാശ്, ഷാലിഖ്, ആഷിഖ് എന്നിവർ സജീവ കെഎസ്‍യു പ്രവർത്തകരാണ്. ഇവരെല്ലാം ഒരുമിച്ചിരിക്കുന്ന കെഎസ്‍യു മീറ്റിങ്ങിന്റെ ഫോട്ടോയുണ്ടെന്നും പി.എസ് സഞ്ജീവ് പറഞ്ഞു.
ഷാലിഖ് കെഎസ്‌യു പ്രവർത്തകനാണെന്നത് ഒരു മാധ്യമങ്ങളിലും ഇല്ല. അറസ്റ്റ് ചെയ്ത് ജയിലിൽ കിടക്കുന്ന മൂന്നുപേരും KSU നേതാക്കളാണ്. തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ സുരേഷിന്റെ കൂടെ ഗുണ്ടാ നേതാവ് മരട് അനീഷ് നിൽക്കുന്ന ചിത്രങ്ങളുമുണ്ട്. കോൺഗ്രസ് നേതാക്കളോട് ചോദ്യം ചോദിക്കാൻ മാധ്യമങ്ങൾ തയ്യാറാകണമെന്നും പി.എസ് സഞ്ജീവ് പറഞ്ഞു.