CricketSports

യുവരാജും സച്ചിനും മിന്നി;മാസ്റ്റേഴ്സ് ലീഗ് ടി20യില്‍ ഇന്ത്യ ഫൈനലില്‍

മാസ്റ്റേഴ്സ് ലീഗ് ടി20യില്‍ ഇന്ത്യ ഫൈനലില്‍. സെമിയില്‍ ഓസ്ട്രേലിയയെ 94 റണ്‍സിനെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ കടന്നത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മാസ്റ്റേഴ്സ് യുവരാജ് സിംഗിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ മികവിലാണ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെടുത്തത്. 30 പന്തില്‍ 59 റണ്‍സെടുത്ത യുവരാജ് ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.സച്ചിൻ 30 പന്തില്‍ 43 റണ്‍സടിച്ചു.

ഇന്ത്യ മാസ്റ്റേഴ്സ് ഉയർത്തിയ 221 റണ്‍സ് പിന്തുടർന്ന് ഓസ്ട്രേലിയ മാസ്റ്റേഴ്സ് 18.1 ഓവറില്‍ 126 റണ്‍സിന് ഓള്‍ ഔട്ടായി. 39 റണ്‍സെടുത്ത ബെന്‍ കട്ടിംഗാണ് ഓസീസിന്‍റെ ടോപ് സ്കോറര്‍.ഇന്ത്യ മാസ്റ്റേഴ്സിനായി ഷഹബാസ് നദീം നാല് വിക്കറ്റെടുത്തു. വിനയ് കുമാറും ഇര്‍ഫാന്‍ പത്താനും രണ്ട് വിക്കറ്റ് വീതമെടുത്തു.

ശ്രീലങ്ക മാസ്റ്റേഴ്സ്-വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്സ് രണ്ടാം സെമിയിലെ വിജയികളെ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ മാസ്റ്റേഴ്സ് നേരിടും.