
News
ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുത്ത 15 സ്ത്രീകളുടെ സ്വർണ്ണമാല നഷ്ടപ്പെട്ടെന്ന് പരാതി
ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുത്ത 15 സ്ത്രീകളുടെ സ്വർണ്ണമാല നഷ്ടപ്പെട്ടെന്ന് പരാതി.തിരുവനന്തപുരം ഫോർട്, വഞ്ചിയൂർ , തമ്ബാനൂർ പൊലീസ് സ്റ്റേഷനുകളിലാണ് സ്ത്രീകൾ പരാതി നൽകിയത്.
പരാതിക്ക് പിന്നാലെ ഫോർട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ 2 പേരെ പിടികൂടി. ഇവരില്‍ നിന്ന് രണ്ട് സ്വർണമാല കണ്ടെത്തിയിട്ടുണ്ട്.
പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും മറ്റും ശേഖരിച്ച് സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാവുമെന്നാണ് പൊലീസ് കരുതുന്നത്.