Kerala Government News

ഹയർ സെക്കണ്ടറിയിൽ അധ്യാപക സ്ഥലംമാറ്റം താളംതെറ്റി

തിരുവനന്തപുരം: അധ്യായന വർഷം തീരാറായിട്ടും ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപകരുടെ സ്ഥലംമാറ്റത്തിന് നടപടിയെടുക്കാതെ സർക്കാർ. പൊതുസ്ഥലംമാറ്റത്തിനുള്ള അപേക്ഷപോലും ഇതുവരെ ക്ഷണിച്ചിട്ടില്ല.

ജില്ലയ്ക്ക് പുറത്തുള്ള സേവനം വെയ്‌റ്റേജായി പരിഗണിക്കുന്നതിലെ തർക്കം കോടതി കയറിയതോടെ കഴിഞ്ഞവർഷം സ്ഥലം മാറ്റം നടന്നില്ല. സ്ഥലംമാറ്റപ്പട്ടിക അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ റദ്ദാക്കിയിരുന്നു. ഹൈക്കോടതിയിൽ നിന്ന് സർക്കാരിന് അനുകൂല വിധി ലഭിച്ചു. പതിവ് മാനദണ്ഡപ്രകാരമുള്ള സ്ഥലംമാറ്റത്തിന് കോടതി ഉത്തരവിട്ടെങ്കിലും നടപ്പായില്ല.

സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ 13,500 അധ്യാപകർ ഉള്ളതിൽ പതിനായിരത്തോളം പേർ സ്ഥലംമാറ്റ ട്ടികയിൽ ഇടംപിടിക്കും. അപേക്ഷ ക്ഷണിച്ചാൽ തന്നെ നടപടി പൂർത്തിയാക്കാൻ രണ്ടുമാസമെടുക്കും. അതിനാൽ മധ്യവേനലവിധിക്കാലത്ത് സ്ഥലംമാറ്റം പൂർത്തിയാക്കിയില്ലെങ്കിൽ അടുത്ത അധ്യയന വർഷം താളംതെറ്റുമെന്ന് അധ്യാപകർ പറയുന്നു.

സ്ഥലംമാറ്റം നടന്നാലെ സ്‌കൂളുകളിൽ വരാവുന്ന ഒഴിവുകളിൽ കൃത്യതയുണ്ടാകൂ. ഇതിന് അനുസരിച്ചേ അധ്യാപക നിയമനവും മറ്റും നടത്താനാകൂ.