News

മന്ത്രി പി. രാജീവ് അമേരിക്കയിലേക്ക്

വ്യവസായ മന്ത്രി പി. രാജീവ് അമേരിക്കയിലേക്ക്. മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെ അമേരിക്കൻ സൊസൈറ്റിയുടെ അഭിമുഖ്യത്തിൽ നടക്കുന്ന പബ്ളിക്ക് അഡ്മിനിസ്ട്രേഷന്റെ ആനുവൽ കോൺഫറൻസിൽ പങ്കെടുക്കാനാണ് രാജീവിന്റെ അമേരിക്കൻ യാത്ര.

രാജീവിനോടൊപ്പം 3 അംഗ ഉദ്യോഗസ്ഥ സംഘവും ഉണ്ട്. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് , KSIDC എം.ഡി ഹരി കിഷോർ , വ്യവസായ ഡയറക്ടർ രാജീവ് എന്നിവരാണ് അമേരിക്കൻ യാത്രയിൽ രാജീവിനെ അനുഗമിക്കുന്നത്.

സർക്കാർ ചെലവിലാണ് യാത്ര.കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷന്റെ (കെ – ബിപ് ) ഫണ്ടിൽ നിന്നാണ് ഇവരുടെ യാത്ര ചെലവുകളും മറ്റും വഹിക്കേണ്ടത്. വ്യവസായ വകുപ്പിൽ നിന്ന് ഇന്ന് ( മാർച്ച് 11) ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങി. ഉത്തരവ് ഇറക്കിയിരിക്കുന്നത് രാജീവിന്റെ യാത്ര സംഘത്തിലെ മുഹമ്മദ് ഹനീഷും.

Industries Department - Journey of high-level delegation led by the Hon'ble Minister for Industries, Law and Coir to Washington DC,USA- Sanctioned Orders issued