Kerala Government News

വിപണി വായ്പ മാത്രം 2,40,218 കോടി! മൊത്തം കടബാധ്യത 5 ലക്ഷം കോടിയും; ശ്രീലങ്കയുടെ പാതയിൽ കേരളം

കടം എടുക്കുക, ധൂർത്തടിക്കുക. കേരള സർക്കാരിനെ കുറിച്ച് പ്രതിപക്ഷ പാർട്ടികളുടെ നിരന്തര ആരോപണമാണ് കടം എടുത്ത് ധൂർത്തടിക്കുക എന്നത്.

2016- 17 മുതൽ 2025 ജനുവരി 31 വരെ പിണറായി സർക്കാർ വിപണി വായ്പയായി എടുത്തത് 2,40,218 കോടിയാണ്. ഇതിൽ തോമസ് ഐസക്ക് ധനമന്ത്രി കസേരയിൽ ഇരുന്ന് എടുത്ത കടം 1,03,939 കോടിയാണ്.

കെ.എൻ. ബാലഗോപാൽ എടുത്തത് 1,36,279 കോടിയും. ഇതേ ശൈലിയിൽ പോയാൽ ബാലഗോപാൽ കസേര ഒഴിയുമ്പോൾ ബാലഗോപാൽ മാത്രം എടുത്ത കടം 2 ലക്ഷം കോടി കവിയും.

വിപണി വായ്പ മാത്രം ആണിത്. മറ്റ് രീതിയിൽ എടുത്ത കടങ്ങൾ വേറെയും ഉണ്ട്. കേരളത്തിൻ്റെ മൊത്തം കടബാധ്യത 5 ലക്ഷം കോടിയിലെത്തിയിരിക്കുകയാണ്. ഇത്രയും കോടികൾ കടം എടുത്തിട്ടും എല്ലാ രംഗത്തും കുടിശികയാണ്.

ജീവനക്കാർക്കും പെൻഷൻകാർക്കും മാത്രം ഒരു ലക്ഷം കോടിയാണ് കുടിശിക . ജല ജീവൻ മിഷൻ കരാറുകാർക്ക് 4371 കോടിയാണ് കുടിശിക . ക്ഷേമപെൻഷൻ കുടിശിക 3000 കോടി. ക്ഷേമ നിധി ബോർഡ് കുടിശിക 2200 കോടി. മറ്റ് കരാറുകാർക്കുള്ള കുടിശിക 16000 കോടി. ഇങ്ങനെ ഒരു വശത്ത് കോടികളായി കുടിശിക ഉയരുന്നു. മറുവശത്ത് കടവും ഉയരുന്നു.

ശ്രീലങ്കയുടെ പാതയിലേക്കാണ് കെ എൻ ബാലഗോപാൽ കേരളത്തെ നയിക്കുന്നത് എന്ന പകൽ പോലെ വ്യക്തം.

സാമ്പത്തിക വർഷം , വായ്പ ( കോടിയിൽ )

  • 2016-17 – 17300
  • 2017-18 – 20500
  • 2018-19- 19500
  • 2019-20 – 18073
  • 2020-21- 28566
  • 2021-22 – 27000
  • 2022-23 – 30839
  • 2023 -24 – 42438
  • 2024-25 ( upto ജനുവരി 2025) – 36002