
ഏകദിനത്തിലെ ഇന്ത്യയുടെ ഓൾടൈം 11 നെ തെരഞ്ഞെടുത്തിരിക്കുകയാണ് സുനിൽ ഗവാസ്കർ. ഇന്ത്യാ ടുഡേയുമായി സംസാരിക്കവെയാണ് ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഇലവനെ അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 1983 ൽ ഇന്ത്യ ആദ്യമായി ലോകകപ്പ് നേടിയപ്പോൾ ഗവാസ്കർ ടീമിലുണ്ടായിരുന്നു.
ആ ടീമിലെ രണ്ട് പേരെ ഗവാസ്കർ ഓൾടൈം 11 ൽ ഉൾപ്പെടുത്തി. 1983 ലെ ടീമിൻ്റെ ക്യാപ്റ്റനും ഇതിഹാസ ഓൾ റൗണ്ടറുമായ കപിൽ ദേവിനേയും ബെസ്റ്റ് പ്ലെയർ ആയിരുന്ന മൊഹിന്ദർ അമർനാഥും ആണ് 11 ൽ ഇടം നേടിയത്.
കപിലിനെ കൂടാതെ സഹീര്‍ ഖാന്‍, മുഹമ്മദ് ഷമി എന്നിവരെയാണ് പേസര്‍മാരായി ഗവാസ്കർ ഉള്‍പ്പെടുത്തിയത്. ഹർഭജനും രവീന്ദ്ര ജഡേജയുമാണ് സ്പിന്നർമാരായി ഇടം നേടിയത്.
വെടിക്കെട്ട് താരം സേവാഗിനെ തഴഞ്ഞ് രോഹിത് ശർമയാണ് സച്ചിനോടൊപ്പം ഓപ്പണിംഗ് ജോഡിയായി എത്തുന്നത്. മൂന്നാം നമ്പറിൽ വീരാട് കോലി ഇറങ്ങും. നാലാമത് അമർനാഥും. അഞ്ചും ആറും സ്ഥാനങ്ങളിൽ യുവരാജ് സിംഗും ധോണിയും ഇറങ്ങും.ക്യാപ്റ്റനായി ഗവാസ്കർതെരഞ്ഞെടുത്തിരിക്കുന്നതും ധോണിയെ തന്നെ.
ഗവാസ്‌കറുടെ ഓള്‍ടൈം 11
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രോഹിത് ശര്‍മ, വിരാട് കോലി, മൊഹീന്ദര്‍ അമര്‍നാഥ്, യുവരാജ് സിങ്, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), കപില്‍ ദേവ്, രവീന്ദ്ര ജഡേജ, ഹര്‍ഭജന്‍ സിങ്, മുഹമ്മദ് ഷമി, സഹീര്‍ ഖാന്‍.