CricketSports

ചാമ്പ്യൻസ് ട്രോഫി 2025: വീരാട് കോലിയെ മറികടന്ന് ആ നാല് പേർ

ചാമ്പ്യൻസ് ട്രോഫി കീരിടം ഇന്ത്യ നേടിയെങ്കിലും ഏറ്റവും കൂടുതൽ റൺസ് എടുത്തത് ന്യൂസിലണ്ട് താരം. ന്യൂസിലണ്ടിൻ്റെ രചിൻ രവീന്ദ്രയാണ് ഏറ്റവും കൂടുതൽ റൺസ് എടുത്ത ബാറ്റ്സ്മാൻ.

4 ഇന്നിംഗ്സുകളിൽ നിന്ന് 263 റൺസ് ആണ് രചിൻ രവീന്ദ്ര നേടിയത്. ഇന്ത്യൻ താരം ശ്രേയസ് അയ്യർ ആണ് രണ്ടാമത്. 5 ഇന്നിംഗ്സുകളിൽ നിന്ന് 243 റൺസ് ആണ് ശ്രേയസ് നേടിയത്. ഗ്രൂപ്പ് സ്റ്റേജിൽ തന്നെ തോറ്റെങ്കിലും ഇംഗ്ലണ് താരങ്ങളായ ബെൻ ഡക്കറ്റും ജോ റൂട്ടും മൂന്നും നാലും സ്ഥാനത്തുണ്ട്. 3 ഇന്നിംഗ്സിൽ നിന്ന് 227 റൺസാണ് ബെൻ ഡക്കറ്റ് നേടിയത്. 3 ഇന്നിംഗ്സുകളിൽ നിന്ന് 225 റൺസാണ് ജോ റൂട്ടിൻ്റെ സമ്പാദ്യം.

ഇന്ത്യയുടെ സ്റ്റാർ ബാറ്റ്സ്മാൻ വീരാട് കോലിയാണ് അഞ്ചാമത്. 5 ഇന്നിംഗ്സുകളിൽ നിന്ന് കോലി 218 റൺസ് നേടി. പാക്കിസ്ഥാനെതിരെയും ഓസ്ട്രേലിയക്കെതിരേയും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം നടത്തിയ കോലിക്ക് ഫൈനലിൽ തിളങ്ങാൻ സാധിക്കാത്തതാണ് തിരിച്ചടി ആയത്. ഫൈനലിൽ ഒരു റൺസ് എടുക്കാനേ കോലിക്ക് കഴിഞ്ഞുള്ളു. ഇതോടെയാണ് കോലി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 47 റൺസ് ഫൈനലിൽ നേടിയിരുന്നെങ്കിൽ ചാമ്പ്യൻസ് ട്രോഫി 2025 ൽ ഏറ്റവും കൂടുതൽ റൺസ് സ്കോർ ചെയ്ത സ്ഥാനം കോലിക്ക് കിട്ടിയേനെ.

റൺസ് സ്കോർ ചെയ്തതിൽ ഒന്നാം സ്ഥാനം കിട്ടിയില്ലെങ്കിലും ചാമ്പ്യൻസ് ട്രോഫി കിരിടം നേടുന്നതിൽ മുഖ്യ പങ്കാണ് കോലി വഹിച്ചത്. ബാറ്റുകൊണ്ടു മാത്രമല്ല ഫീൽഡിംഗിലും കോലി മിന്നുന്ന പ്രകടനം കാഴ്ച വച്ചു. ക്യാപ്റ്റൻ രോഹിത് ശർമയോടൊത്ത് കളിയിൽ ഉടനീളം തന്ത്രങ്ങൾ ആവിഷ്കരിച്ചതും കോലി തന്നെ.