Kerala Government News

വിരമിക്കൽ ആനുകൂല്യം ഈ വർഷം ഇല്ല! 7000 കോടി സെപ്റ്റംബർ 30 നുള്ളിൽ കടമെടുക്കാൻ കെ.എൻ ബാലഗോപാൽ

വിരമിക്കൽ ആനുകൂല്യമായ 4000 കോടി കൊടുത്താൻ സാമ്പത്തിക നില പാളം തെറ്റുമെന്ന് ഉപദേശം

ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യങ്ങൾ പരമാവധി വൈകിപ്പിക്കാൻ നീക്കം. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നീക്കത്തിൻ്റെ ഭാഗമാണിത്.

2024 മെയ് മാസം 11,215 പേരാണ് സർക്കാർ സർവീസിൽ നിന്ന് വിരമിച്ചത്. ഇവരുടെ വിരമിക്കൽ ആനുകൂല്യം നൽകാൻ ഏകദേശം 4000 കോടിയോളം രൂപ വേണമെന്നാണ് ധനമന്ത്രി ബാലഗോപാലിൻ്റെ നിയമസഭ മറുപടി. മെയ് മാസം പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നും വിരമിച്ചവരുടെ കണക്ക് ബാലഗോപാലിൻ്റെ കയ്യിൽ ഇല്ല. വിവരം ശേഖരിച്ചു വരുന്നു എന്നാണ് അതിനെ സംബന്ധിച്ച മറുപടി.

ഡിസംബർ വരെ 21,253 കോടി കടമെടുക്കാനാണ് കേന്ദ്രാനുമതി. ഇതിൽ 8000 കോടി കേരളം കടമെടുത്ത് കഴിഞ്ഞു. സെപ്റ്റംബർ 30 നുള്ളിൽ 7000 കോടി കൂടി കടമെടുക്കും. ഈ 7000 കോടിയിൽ നിന്ന് വിരമിക്കൽ ആനുകൂല്യമായ 4000 കോടി നൽകിയാൽ സാമ്പത്തിക നില പാളം തെറ്റും. വിരമിക്കൽ ആനുകൂല്യം വൈകിപ്പിക്കുന്നതിൻ്റെ ധനകാര്യ തന്ത്രം ഈ പശ്ചാത്തലത്തിലാണ്.

സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ വിരമിക്കൽ ആനുകൂല്യം തടഞ്ഞു വയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ബാലഗോപാൽ പറയുന്നുണ്ടെങ്കിലും മെയ് മാസത്തിന് മുമ്പ് വിരമിച്ചവരിൽ ഭൂരിഭാഗം പേർക്കും വിരമിക്കൽ ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഗ്രാറ്റുവിറ്റി, ടെർമിനൽ സറണ്ടർ, പെൻഷൻ കമ്യൂട്ടേഷൻ പി.എഫ് , സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് , ഗ്രൂപ്പ് ഇൻഷുറൻസ് എന്നിവയാണ് വിരമിക്കൽ ആനുകൂല്യങ്ങളായി ലഭിക്കേണ്ടത്.

താഴ്ന്ന തസ്തികയിൽ 8 ലക്ഷം മുതൽ 15 ലക്ഷം വരെയാണ് വിരമിക്കൽ ആനുകൂലും. ഗസറ്റഡ് തസ്തികയിൽ 40 ലക്ഷം വരെ വിരമിക്കൽ ആനുകൂല്യം ലഭിക്കും. 1 കോടി വരെ വിരമിക്കൽ ആനുകൂല്യം ലഭിക്കുന്ന ഉന്നത തസ്തികകളും ഉണ്ട്. വിരമിക്കൽ ആനുകൂല്യത്തിനുള്ള അപേക്ഷയിൽ അനാവശ്യ രേഖകൾ ആവശ്യപ്പെട്ട് വൈകിപ്പിക്കുന്നതായി നിരവധി ആക്ഷേപങ്ങളാണ് ഉയരുന്നത്.

11 Comments

  1. ഈ വർഷം കൊടുക്കാൻ കാശില്ല. അടുത്ത വർഷം എവിടെ നിന്ന് എടുത്ത് കൊടുക്കും? ആ വർഷം പെൻഷൻ ആകുന്നവർക്കും കൊടുക്കണ്ടേ ? ഡിഎ വർദ്ധനവ്, ക്ഷേമ പെൻഷൻ എല്ലാം കുടിശ്ശിക ആണ്. കേന്ദ്രം തരുന്നതും, കടം കൂടുതൽ എടുക്കാൻ
    അനുവാദവും നോക്കി ഇരുന്നാൽ ഇതൊന്നും നടക്കില്ല. കേന്ദ്രം വല്ലാതെ കനിയുമെന്ന് പ്രതീക്ഷിക്കണ്ട. വരുമാനം അനുസരിച്ച് ചിലവാക്കാൻ പഠിക്കണം. അന്യായ ധൂർത്ത് നിർത്തുക. പതിനഞ്ച് വർഷം ജോലിചെയ്താൽ മാത്രം പെൻഷൻ കൊടുക്കണം. ശമ്പള കമ്മീഷൻ കേന്ദ്രം നടപ്പാക്കുന്നത് പോലെ പത്ത് വർഷത്തിൽ ആക്കുക. വരുമാനം വർധിപ്പിക്കാൻ വഴികൾ കണ്ടെത്തണം. അനാവശ്യ കമ്മീഷനുകൾ നിർത്തലാക്കണം. റിട്ടയർ ആയ ഉയർന്ന ഉദ്യോഗസ്ഥർക്ക് മറ്റ് ജോലി കൊടുത്താൽ ശമ്പളം പരിമിതമായ രീതിയിൽ ആക്കുക. ഉയർന്ന ഉദ്യോഗസ്ഥരുടെ ധാരാളിത്തം നിയന്ത്രിക്കണം. മന്ത്രി മാഷുടെ പേഴ്സണൽ സ്റ്റാഫ് എണ്ണം പകുതി ആക്കണം. ശമ്പളം നിയന്ത്രിക്കണം. പെൻഷന് അർഹത സർക്കാർ ഉദ്യോഗസ്ഥരുടെ പോലെ ആക്കണം. അനർഹരായ ഒത്തിരി ആൾക്കാർക്ക് ക്ഷേമ പെൻഷൻ ലഭിക്കുന്നത് നിർത്തലാക്കണം. കോർപ്പറേഷനുകളുടെ ഭരണ നഷ്ടം സർക്കാർ വഹിക്കരുത്. സാമ്പത്തിക മികവുള്ളവർക്ക് സബ്സിഡി, റേഷൻ മുതലായവ നിർത്തലാക്കണം. ചികിത്സാ ഇളവുകളും, സൗജന്യങ്ങളും സാമ്പത്തിക മുന്നേറ്റമുള്ളവരെ ഒഴിവാക്കണം. എല്ലാ മേഖലയിലും ഭാവിയിൽ വരാവുന്ന മാറ്റങ്ങളും ആവശ്യങ്ങളും മനസ്സിലാക്കാൻ മികച്ച പ്ളാനിങ് നടത്തി ദീർഘകാല ആവശ്യം നിറവേറ്റാൻ വേണ്ട സാമ്പത്തിക സ്രോതസ് കണ്ടെത്തണം. സംസ്ഥാനത്ത് മിച്ച ബഡ്ജറ്റ് ലക്ഷ്യം വെച്ചുള്ള പ്രവർത്തനം ആണ് വേണ്ടത്.

    1. Well written..! വളരെ കാര്യപ്രസക്തമായ വീക്ഷണങ്ങൾ..!”ഇത്രയും കാര്യങ്ങൾ വെച്ചുകൊണ്ട് താങ്കൾ നമ്മുടെ ധനമന്ത്രിക്ക് ഒരു കത്തെഴുതിയാൽ നന്നായിരിക്കും..!! പക്ഷെ, തലമണ്ടയ്ക്കകത്ത് ആൾതാമസമില്ലാത്ത ധനമന്ത്രിക്ക് ഇതൊക്കെ പറഞ്ഞാൽ തലയിൽ കയറുമോ ആവോ..?

    2. Yes, അനാവശ്യ കമ്മീഷനുകൾ, പേർസണൽ സ്റ്റാഫ്‌, റിട്ടയർ ചെയ്തു പിന്നെ നിയമിക്കുമ്പോൾ ഉയർന്ന ശമ്പളം…… ഇവക്ക്നിയന്ത്രണം വേണം.

  2. നിങ്ങൾക്കെന്താണിത്ര സ്നേഹം റിട്ടയർമെന്റ് ആനുകൂല്യം വൈകിയാൽ ഞങ്ങൾ പെൻഷൻകാർ സഹിച്ചോളും . കഴിഞ്ഞ വർഷവും നിങ്ങൾ കുറെ പാടിയതാണ്.മുടങ്ങണമെന്ന് നിങ്ങൾക്ക് ആഗ്രഹം കാണും. പക്ഷെ നടക്കൂല മക്കളെ.

    1. ഉവ്വേ ഉവ്വേ താങ്കൾ PSC വഴി കയറിയ ആളാണോ അതോ???

  3. വിരമിച്ചവർ ആനുകൂല്യങ്ങൾ വാങ്ങി തുടങ്ങി

    1. 2022 മെയ്മാസം KSRTC യിൽ നിന്നു വിരമിച്ചയാൾക്ക് ഇതുവരെ വിമിക്കൽ ആനുകൂല്യങ്ങളൊന്നും കൊടുത്തിട്ടില്ല !!

  4. ഒരു ദിവസം മെഡിക്കൽ കോളേജിൽ മന്ത്രി ചികൽസ
    നടത്തിയതിന്ന് ഒന്നര ലക്ഷം രൂപയോളം പാസ്സാക്കിയെടുത്തു, തിരുത തോമയുടെ സെക്രട്ടറിക്കു മുൻകാല പ്രാബല്ല്യത്തേ
    ടെ ശമ്പള കുടിശിഖ നൽകാൻ നീക്കങ്ങളുമായി മുന്നോട്ട് പോകുന്നു ജോലിയെടുത്ത് പിരിഞ്ഞവർക്ക് അവകാശം കൊടുക്കാൻ പണമില്ല

    1. ടെൻഡർ ക്ഷണിച്ചും അല്ലാതെയും ചെയ്തതും അല്ലാത്തതും എല്ലാത്തിനും ഉപരി രണ്ടും മൂന്നും ഇരട്ടി തുക പാസാക്കി കൊടുത്തു കമ്മീഷൻ വാങ്ങിക്കുന്നതും ഒരു കഥ എന്ന ജീവിതം.

  5. വിരമിക്കുന്നവർ കുറച്ചു കേറിയിറങ്ങട്ടെ….അറിയട്ടെ പൊതു ജനത്തിന്റെ കഷ്ടപ്പാട്.. ലാൽസലാം സഖാക്കളെ…

Leave a Reply

Your email address will not be published. Required fields are marked *