Kerala Government News

ബിജു പ്രഭാകർ IAS വിരമിക്കുന്നു; അടുത്ത കസേര പിണറായി നിശ്ചയിക്കും

ബിജു പ്രഭാകർ ഐഎഎസ് വിരമിക്കുന്നു. കെഎസ്ഇബി ചെയർമാനും മാനേജിംഗ് ഡയറക്ടറും ആയ ബിജു പ്രഭാകർ ഏപ്രിൽ 30 ന് വിരമിക്കുന്നു.

ഡെപ്യൂട്ടി കളക്ടറായി ജോലിയിൽ പ്രവേശിച്ച ബിജു പ്രഭാകറിന് 2004 ൽ ആണ് ഐഎഎസ് കൺഫർ ചെയ്തു കിട്ടുന്നത്. വിരമിക്കുന്നതിന്റെ ഭാഗമായി ലഭിക്കുന്ന ആനുകൂല്യമായ ടെർമിനൽ സറണ്ടർ ബിജു പ്രഭാകറിന് അനുവദിച്ച് പൊതുഭരണ വകുപ്പിൽ നിന്ന് ഉത്തരവിറങ്ങി.

സർക്കാരിന്റെ ഗുഡ് ബുക്കിൽ ഉള്ള ഉദ്യോഗസ്ഥനാണ് ബിജു പ്രഭാകർ. വിശ്വസ്തർക്ക് വിരമിച്ചാലും അടുത്ത കസേര നൽകുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അതുകൊണ്ട് തന്നെ ബിജു പ്രഭാകറിനും കസേര കിട്ടും എന്നാണ് സെക്രട്ടറിയേറ്റിൽ നിന്നുള്ള സൂചന. ഏത് കസേരയാണ് ബിജു പ്രഭാകറിന് കിട്ടുന്നത് എന്ന ആകാംക്ഷയിലാണ് ഐഎഎസ് ഉദ്യോഗസ്ഥർ.