Kerala Government News

ജീവനക്കാർക്ക് സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം

‘ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് വകുപ്പിൽ 2025 വർഷത്തെ പൊതുസ്ഥലംമാറ്റത്തിനായി ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ജീവനക്കാർക്ക് സ്പാർക്ക് മുഖേന അപേക്ഷ സമർപ്പിക്കാം. മാർച്ച് 10 മുതൽ 16 വരെ ജീവനക്കാർക്ക് നേരിട്ട് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ഓൺലൈൻ അപേക്ഷ ഡ്രോയിങ് ആൻഡ് ഡിസ്ബേഴ്സിങ് ഓഫീസർ അതാത് ജില്ലാതല ഓഫീസിലേക്ക് സമർപ്പിക്കേണ്ട തീയതി മാർച്ച് 17 മുതൽ 18 വരെയാണ്. ജില്ലാതല ഓഫീസർ സ്റ്റേറ്റ് ലെവൽ ഓഫീസർക്ക് സമർപ്പിക്കേണ്ട തീയതി മാർച്ച് 19 മുതൽ 20 വരെയാണ്.

സ്റ്റേറ്റ് ലെവൽ ഓഫീസർ അപേക്ഷ സ്വീകരിക്കൽ/ നിരസിക്കുന്നതിനുള്ള തീയതി മാർച്ച് 21 മുതൽ 23 വരെയാണ്. മാർച്ച് 24 ന് കരട് പട്ടിക പ്രസിദ്ധീകരിക്കും.