
അനുരജ്ഞന ഉദ്യോഗസ്ഥരെ വേണം; ഓരോ കേസിനും 1000 രൂപ ലഭിക്കും
തിരുവനന്തപുരം മെയിന്റനന്‍സ് ട്രൈബ്യൂണലിനു കീഴിൽ അനുരഞ്ജന ഉദ്യോഗസ്ഥരെ നിയമിക്കുന്നു. മാതാപിതാക്കളുടേയും മുതിര്‍ന്ന പൗരന്മാരുടേയും സംരക്ഷണം, ക്ഷേമം സംബന്ധിച്ച നിയമം 2007 പ്രകാരം മെയിന്റനന്‍സ് ട്രൈബ്യൂണലില്‍ സമര്‍പ്പിക്കുന്ന അപേക്ഷയില്‍ ഒത്തുതീര്‍പ്പ് നടപടി സ്വീകരിക്കുന്നതിലേക്കാണ് നിയമനം.
തീര്‍പ്പാക്കുന്ന ഓരോ കേസിനും 1000 രൂപ ഹോണറേറിയം അനുവദിയ്ക്കും. നിലവില്‍ 12 ഒഴിവുകളാണ് ഉള്ളത്. ഇതിലേക്കായി മാര്‍ച്ച് 15ന് ഉച്ചയ്ക്ക് 1.30ന് കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും.
മുതിര്‍ന്ന പൗരന്മാരുടേയോ ദുര്‍ബലവിഭാഗങ്ങളുടേയോ ക്ഷേമ പ്രവര്‍ത്തനങ്ങളിലോ അല്ലെങ്കില്‍ വിദ്യാഭ്യാസം/ ആരോഗ്യം/ ദാരിദ്ര്യ നിര്‍മാര്‍ജനം/ സ്ത്രീ ശാക്തീകരണം/ സാമൂഹിക ക്ഷേമം/ ഗ്രാമവികസനം തുടങ്ങിയ മേഖലകളിലെ സന്നദ്ധ പ്രവര്‍ത്തനങ്ങളിലോ ഏര്‍പ്പെട്ടിരിക്കുന്നവർക്ക് അപേക്ഷിക്കാം. അല്ലെങ്കിൽ ഒരു സംഘടനയില്‍ അംഗമായി / മുതിര്‍ന്ന ഭാരവാഹിയായി കുറഞ്ഞത് രണ്ടു വര്‍ഷത്തെ സേവനവും ഉയര്‍ന്ന നിയമ പരിജ്ഞാനവും ഉള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0471-2343241