National

‘നായ കാരണം മരണം’സുഹൃത്തിൻ്റെ പിറന്നാളിനെത്തി സ്വന്തം മരണം ഏറ്റുവാങ്ങി യുവാവ്

ഹൈദരാബാദ്: സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ ഹോട്ടലില്‍ എത്തിയ യുവാവ് അതേ ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് മരിച്ചു. പോളിടെക്നിക് വിദ്യാര്‍ത്ഥിയായ ഉദയ് കുമാര്‍ (24) ഞായറാഴ്ച വൈകുന്നേരം ഹൈദരാബാദിലെ ചന്ദനഗറിലെ വിവി പ്രൈഡ് ഹോട്ടലില്‍ നിന്ന് വീണ് മരണപ്പെട്ടത്.

പിറന്നാള്‍ ആഘോഷത്തിനെത്തിയപ്പോള്‍ യുവാവ് ഹോട്ടലിനകത്ത് ഒരു നായയെ കണ്ടിരുന്നു. പേടിച്ച യുവാവ് ഓടുകയും നായ പിറകേ ഓടുകയും ചെയ്തു. ഹോട്ടലിന്‍രെ വരാന്തയിലൂടെ ഓടിയ യുവാവ് വരാന്ത തീരുന്നതോടെ പരിഭ്രാന്തനാവുകയും തിരിഞ്ഞോടാന്‍ ശ്രമിക്കുന്നതിനിടെ കാലിടറി തുറന്ന് കിടക്കുന്ന ജനാലയിലൂടെ പുറത്തേയ്ക്ക് വീഴുകയുമായിരുന്നു. കുമാര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *