CricketSports

Champions Trophy 2025: ഫൈനലിൽ ഇന്ത്യയുടെ മുൻതൂക്കം! തുറന്നുപറഞ്ഞ് ന്യൂസിലാന്റ് ക്യാപ്റ്റൻ മിച്ചൽ സാന്റ്‌നർ

ചാമ്പ്യൻസ് ട്രോഫി ഫൈനലിനായി ന്യൂസിലാന്റ് ടീം വ്യാഴാഴ്ച ദുബായിൽ എത്തി. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിലുളള ഇന്ത്യൻ ടീമിനെയാണ് ന്യൂസിലാന്റ് നേടുന്നത്.

ചാമ്പ്യൻസ് ട്രോഫിയിലെ എല്ലാ മൽസരങ്ങളും ഇവിടെ കളിച്ച ഇന്ത്യൻ ടീമിന് ഇവിടുത്തെ സ്ലോ പിച്ചിനെക്കുറിച്ച് മികച്ച ധാരണയുണ്ടാകും എന്നുള്ള കാര്യം കിവീസ് ക്യാപ്റ്റൻ മിച്ചൽ സാന്റ്‌നർ തുറന്നു സമ്മതിച്ചു.

പിച്ചിന്റെ ഗതിക്കപ്പുറം ഫൈനലിൽ എങ്ങനെ കളിക്കണമെന്ന കൃത്യമായ ധാരണ ടീമിനുണ്ടെന്നും, ലാഹോറിൽ ലഭിച്ചതിനേക്കാൾ മന്ദഗതിയിൽ ഉള്ളതായിരിക്കും ഇവിടുത്തെ സാഹചര്യമെന്നും അഭിപ്രായപ്പെട്ട ക്യാപ്റ്റൻ ഫെനലിലെ വെല്ലുവിളി നേരിടാൻ ഞങ്ങൾ തയ്യാറാണെന്നും കൂട്ടിച്ചേർത്തു.

ഗ്രൂപ്പ് റൗണ്ടിൽ ഒരു തവണ ഇന്ത്യയെ ന്യൂസിലാന്റ് നേരിട്ടത് ഇതേ ഗ്രൗണ്ടിൽ ആയിരുന്നു. അന്നു പരാജയമാണ് കിവീസ് നേരിട്ടത്, വരുൺ ചക്രവർത്തിയുടെ അഞ്ച് വിക്കറ്റ് പ്രകാനത്തിനു മുന്നിൽ കിവീസ് ബാറ്റിംഗ് നിര വീഴുകയായിരുന്നു

സൗത്താഫ്രിയ്ക്കക്കെതിരെ നടന്ന സെമി ഫൈനലിൽ മത്സരത്തിലുടനീളം മികച്ച ആധിപത്യം കാഴ്ചവെച്ച ന്യൂസിലാന്റ് 50 റൺസുകൾക്കാണ് വിജയിച്ചത്. മൂന്ന് സെഞ്ച്വറികൾ പിറന്ന മൽസരത്തിൽ ന്യൂസിലാന്റ് ബാറ്റർമാർ രണ്ടും ദക്ഷിണാഫ്രിക്ക ടീം ഒരു സെഞ്ച്വറിയും നേടിയിരുന്നു. ടൂർണ്ണമെന്റിൽ ഇതുവരെ തോൽവിയറിയാതെ മുന്നേറുന്ന ഇന്ത്യ സെമിയിൽ ഏകദിന ലോകചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ തകർത്താണ് ഫൈനലിൽ എത്തുന്നത്.