
തിരുവനന്തപുരത്ത് മാർച്ച് 11 ന് പ്രാദേശിക അവധി
നെടുമങ്ങാട് ശ്രീ മുത്താരമ്മന്‍ ക്ഷേത്രത്തിലെ അമ്മന്‍കൊട മഹോത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 11ന് നെടുമങ്ങാട് നഗരസഭാ പ്രദേശത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
കെ-മാറ്റ്: ഫലം പ്രസിദ്ധീകരിച്ചു
2025-26 വർഷത്തെ എം.ബി.എ കോഴ്സ് പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർ 23.02.2025 ന് നടത്തിയ കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (KMAT-2025) പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in-ൽ ഫലം ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് വെബ്സൈറ്റിലെ കാൻഡിഡേറ്റ് പോർട്ടലിൽ നിന്ന് അവരവരുടെ സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാം. വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in ലെ വിജ്ഞാപനം കാണുക. ഫോൺ: 0471-2525300.
റീഫണ്ട് : വിവരങ്ങൾ പരിശോധിക്കാം
2024-2025 അധ്യയന വർഷത്തിലെ എം.ടെക് പ്രവേശനവുമായി ബന്ധപ്പെട്ട് റീഫണ്ടിന് അർഹതയുള്ള കുട്ടികൾ ഓൺലൈനായി ആപ്ലിക്കേഷൻ ക്ഷണിച്ച സമയത്ത് നൽകിയ അക്കൗണ്ട് നമ്പറും ഐ.എഫ്.എസ്.സി കോഡും അതതു വിദ്യാർഥികളുടെ ഇമെയിലിൽ അയച്ചിട്ടുണ്ട്. ആയതു പരിശോധിച്ചു ആക്ഷേപമുള്ള പക്ഷം മാർച്ച് 11 വൈകിട്ട് 5 മണിക്ക് മുൻപായി dteplacementsection@gmail.com ഇമെയിൽ വിലാസത്തിൽ അറിയിക്കണം.