
സ്പേസ് ക്രാഫ്റ്റ് പൊട്ടിത്തെറിച്ചു; ഇലോണ്‍ മസ്കിന്റെ സ്റ്റാർഷിപ്പ് പരീക്ഷണ പറക്കൽ പരാജയം
വാഷിങ്ടൺ: ഇലോൺ മസ്‌കിന്‌റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് സ്റ്റാർ ഷിപ്പിന്റെ എട്ടാമത്തെ പരീക്ഷണ പറക്കൽ പരാജയപ്പെട്ടു. വിക്ഷേപിച്ച് മിനിറ്റുകൾക്കുള്ളിൽ ബന്ധം നഷ്ടപ്പെടുകയും പേടകത്തിന്റെ മുകൾ ഭാഗമായ സ്റ്റാർഷിപ്പ് സ്‌പേസ്‌ക്രാഫ്റ്റ് (ഷിപ്പ്) പൊട്ടിത്തെറിക്കുകയും ചെയ്തു. പേടകം പൊട്ടിത്തെറിച്ചതിന്‌റെ അവശിഷ്ടങ്ങൾ ഫ്‌ലോറിഡയിലും ബഹാമാസിലും ആകാശത്തിലൂടെ നീങ്ങുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.
സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചതിനെ തുടർന്നു മയാമി, ഫോർട്ട് ലോഡർഡെയ്ൽ, പാം ബീച്ച്, ഒർലാൻഡോ വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. പരീക്ഷണം പരാജയപ്പെട്ടതിനു പിന്നിലെ കാരണം മനസ്സിലാക്കാൻ പരീക്ഷണ പറക്കലിൽനിന്നു ലഭിച്ച ഡേറ്റ അവലോകനം ചെയ്യുമെന്നു സ്‌പേസ് എക്‌സ് വ്യക്തമാക്കി.
രണ്ടു തവണ നീട്ടിവച്ചതിനു ശേഷമാണ് സ്റ്റാർഷിപ്പ് എട്ടാം പരീക്ഷണ വിക്ഷേപണം വ്യാഴാഴ്ച നടത്തിയത്. സ്റ്റാർഷിപ്പ് മെഗാ റോക്കറ്റിന്റെ ഏഴാം പരീക്ഷണ പറക്കലും വലിയ പൊട്ടിത്തെറിയിലാണ് അവസാനിച്ചത്.
Starship 8 spotted!
— JM (@jwmuk) March 6, 2025
It's sad to see but kind of amazing at the same time.
Keep refining and keep learning!#STARSHIP pic.twitter.com/DGKCeEJGdH