Sports

റോയൽസിനെ തിരിച്ചടിച്ച് കാലിക്കറ്റ് ത്രില്ലർ

തിരുവനന്തപുരം:കേരള ക്രിക്കറ്റ് ലീഗിൻ്റെ ത്രില്ലര്‍ മത്സരങ്ങളില്‍ പ്രഥമ സീസണില്‍ ഫൈനലിലെത്തിയ ആദ്യ ടീമായി കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്. അബ്ദുൾ ബാസിത് നയിച്ച ട്രിവാൻട്രം റോയൽസിനെ 18 ന് റൺസിന് തകർത്താണ് കാലിക്കറ്റ് ഫൈനലിൽ കയറിയത്.

ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 5 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെന്ന മികച്ച സ്കോറിലെത്തി. ടീം ക്യാപ്റ്റൻ രോഹന്‍ കുന്നുമ്മല്‍ 64 റണ്‍സുമായി ടീമിൻ്റെ ടോപ്സ്‌കോററായി മാറി. 34 ബോളുകള്‍ നേരിട്ട രോഹന്‍ ഇന്നിങ്സില്‍ ആറു സിക്സറും മൂന്നു ഫോറും നേടി. അഖില്‍ സ്‌കറിയയാണ് കാലിക്കറ്റിൻ്റെ മറ്റൊരു പ്രധാന സ്‌കോറര്‍. 43 ബോളുകള്‍ നേരിട്ട താരം മൂന്നു വീതം ഫോറും സിക്സറുമടിച്ചു. സല്‍മാന്‍ നിസാര്‍ 16 ബോളില്‍ നിന്നും 23 റണ്‍സുമായി ടീമിനു വേണ്ടി ഫിനിഷിങിലും തിളങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ട്രിവാൻട്രം റോയൽസ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് നേടി പുറത്തായി. റണ്‍ചേസില്‍ റിയാ ബഷീറും (69) ഗോവിന്ദ് പൈയും (68) ട്രിവാന്‍ഡ്രം റോയല്‍സിനു വേണ്ടി പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്താൻ കഴിഞ്ഞില്ല.40 ബോളില്‍ അഞ്ചു സിക്സറും മൂന്നു ഫോറുമുള്‍പ്പെട്ടതാണ് റിയാ ബഷീറിൻ്റെ ഇന്നിങ്സ്. ഗോവിന്ദ് 54 ബോളില്‍ നാലു സിക്സറും മൂന്നു ഫോറുമടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *