
- രഞ്ജിത് ടി.ബി.
ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഞായറാഴ്ച ഇന്ത്യയുടെ എതിരാളികൾ ന്യൂസിലാന്‌റ് ആണ് (India Vs New Zealand) . ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വച്ചു നടക്കുന്ന ഈ മൽസരത്തെക്കുറിച്ച് ക്രിക്കറ്റ് ലോകത്ത് തിരക്കിട്ട ചർച്ചകളാണ് പുരോഗമിക്കുന്നത്.
ഗ്രൂപ്പ് റൗണ്ടിലെ അവസാന മൽസരത്തിൽ ന്യൂസിലാന്‌റ് ഇന്ത്യക്കെതിരെ പരാജയപ്പെട്ടിരുന്നു. ന്യൂസിലാന്‌റ് പ്ലേയറും മുൻ ക്യാപ്റ്റനും കൂടിയായ കെയ്ൻ വില്ല്യംസൺന്‌റെ വാക്കുകളിലേയ്ക്ക്. ‘ഇൻഡ്യയ്‌ക്കെതിയുള്ള തോൽവിയിൽ നിന്നും ന്യൂസിലാന്‌റ് പാഠം പഠിക്കണം. ഇന്ത്യ ഒരു മികച്ച ടീമാണ് അവർ നന്നായി കളിക്കുന്നുണ്ട്. ഒരു ഫൈനലിൽ എന്തും സംഭവിക്കാം. കഴിഞ്ഞ മൽസരത്തിൽ മികച്ച അന്തരീക്ഷമായിരുന്നു അത് വീണ്ടും മികച്ചതായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്.
ഓസ്‌ട്രേലിയയ്‌ക്കെതിരായ സെമിഫൈനലിൽ ഇന്ത്യയുടെ 267/6 എന്നത് ദുബായിലെ സാഹചര്യങ്ങളിൽ ഉയർന്ന സ്‌കോറാണ്. എട്ടു തവണ 300 നു മുകളിൽ സ്‌കോറുകൾ നേടിയ പാകിസ്താനിലേതിൽ നിന്നും വളരെ വ്യത്യസ്തമാണ്. അതിനാൽ ആ പോസിറ്റീവുകളിൽ ചിലത് എടുത്തുകളയുകയും ഫൈനലിൽ എങ്ങനെ പ്രവർത്തിക്കണം എന്നതിനെക്കുറിച്ച് വ്യക്തതയുണ്ടായിരിക്കേണ്ടത് പ്രധാനമാണ്’
ചാമ്പ്യൻസ് ട്രോഫിയിലെ 2 സെഞ്ച്വറി ഉൾപ്പെടെ ഐസിസിയുടെ പ്രധാന ടൂർണ്ണമെന്റുകളിലായി 5 തവണ സെഞ്ച്വറി നേടിയ രവീന്ദ്രയെ പ്രശംസിച്ചു. സെമിയിൽ ദക്ഷിണാഫ്രിക്കക്കെതിര രണ്ടാം വിക്കറ്റിൽ രചിൻ രവിന്ദ്രയുമായി ചേർന്ന് 164 റൺസിന്റെ കൂട്ടുകെട്ടാണ് വില്യംസൺ പങ്കിട്ടത്. രചിൻ അവിശ്വസനീയമാംവിധം ഒരു പ്രതിഭയാണെന്നും, അദ്ദേഹത്തോടൊപ്പം ബാറ്റ് ചെയ്യുന്നത് എല്ലായ്‌പ്പോഴും മികച്ചതാണെന്നും വില്യംസൺ കൂട്ടിച്ചേർത്തു.
ഇതുവരെ ടൂർണമെന്റിൽ ഏഴു വിക്കറ്റുകൾ നേടിയ ക്യാപ്റ്റൻ മിച്ചൽ സാന്റ്‌നറുടെ നേതൃത്വ ഗുണങ്ങളെയും താരം പ്രശംസിച്ചു. കളിയെയും ബാറ്റർമാരെയും നന്നായി വായിക്കുന്നയാളാണ്, വർഷങ്ങളായി അദ്ദേഹം അതു ചെയ്തു വരുന്നു. അദ്ദേഹം ലോകോത്തര സ്പിന്നറും ഞങ്ങളുടെ ആക്രമണത്തിന്‌റെ വലിയൊരു ഭാഗവുമാണ്, തീർച്ചയായും ഇപ്പോൾ ഞങ്ങളുടെ ടീമിന്‌റെ മികച്ച നേതാവുമാണ് സാന്റ്‌നർ എന്നും അഭിപ്രായപ്പെട്ടു.
2000 ൽ നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച ന്യൂസിലാന്‌റ് കിരീടം നേടിയിരുന്നു. അതിനോടൊപ്പം മറ്റൊരു ചാമ്പ്യൻസ് ട്രോഫി കിരീടം കൂടി കൂട്ടിച്ചേർക്കാൻ ന്യൂസിലാന്‌റിന് സാധിക്കുമോ എന്നാണ് കായികലോകം ഉറ്റുനോക്കുന്നത്.