CricketSports

7 ഫോർ , 4 സിക്സ് – തകർത്തടിച്ച് സച്ചിൻ ; എന്നിട്ടും ഇന്ത്യ തോറ്റു

ഇന്‍റര്‍നാഷണല്‍ മാസ്റ്റേഴ്സ് ലീഗ് ടി20യിൽ ഇന്ത്യ മാസ്റ്റേഴ്സിനെ 95 റണ്‍സിന് തകര്‍ത്ത് ഓസ്ട്രേലിയ മാസ്റ്റേഴ്സ് ടൂര്‍ണമെന്‍റിലെ ആദ്യ ജയം നേടി.

ടൂർണ്ണമെൻ്റിൽ നാലു കളികളില്‍ മൂന്ന് ജയവുമായി ഇന്ത്യ മാസ്റ്റേഴ്സാണ് തന്നെയാണ് പോയന്‍റ് പട്ടികയില്‍ ഒന്നാമത്. കളിച്ച രണ്ട് കളികളും തോറ്റ ഓസ്ട്രേലിയ മാസ്റ്റേഴ്സിന്‍റെ ആദ്യ ജയമാണിത്.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ മാസ്റ്റേഴ്സ് ഷെയ്ന്‍ വാട്സന്‍റെയും ബെന്‍ ഡങ്കിന്‍റെയും സെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 269 റൺസടിച്ചപ്പോള്‍ ക്യാപ്റ്റന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തകര്‍ത്തടിച്ചിട്ടും ഇന്ത്യ മാസ്റ്റേഴ്സ് 95 റണ്‍സിന്‍റെ തോല്‍വി വഴങ്ങി.

33 പന്തില്‍ 64 റണ്‍സെടുത്ത സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഇന്ത്യ മാസ്റ്റേഴ്സിന്‍റെ ടോപ് സ്കോറര്‍.27 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച സച്ചിന്‍ പതിനൊന്നാം ഓവറില്‍ പുറത്താവുമ്പോള്‍ ഇന്ത്യൻ സ്കോര്‍ 100ല്‍ എത്തിയിരുന്നു.

33 പന്തില്‍ ഏഴ് ഫോറും നാലു സിക്സും പറത്തിയ സച്ചിനെ സേവിയര്‍ ഡോഹെര്‍ത്തിയാണ് പുറത്താക്കിയത്.ഓസ്ട്രേലിയ മാസ്റ്റേഴ്സിനായി സേവിയര്‍ ഡോഹെര്‍ത്തി 25 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തു.