CricketSports

ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ച് സ്റ്റീവൻ സ്മിത്ത്; ടെസ്റ്റിലും, ട്വൻ്റി 20 യിലും തുടരും

ചാമ്പ്യൻസ് ട്രോഫി സെമി മൽസരത്തിനു ശേഷം ഏകദിന മൽസരങ്ങളിൽ നിന്നും വിരമിച്ച് ഓസ്ട്രേലിയൻ നായകൻ സ്റ്റീവൻ സ്മിത്ത്. ഇന്ത്യക്കെതിരെ നടന്ന തന്റെ അവസാന ഏകദിന മൽസരത്തിൽ പരാജയമായിരുന്നു ഫലം എങ്കിലും ഓസ്ട്രേലിയൻ നിരയിലെ ടോപ് സ്കോററായിരുന്നു 73 റൺസുകളെടുത്ത സ്റ്റീവൻ സ്മിത്ത്.

ഓസ്ട്രേലിയൻ ഏകദിന റൺവേട്ടക്കാരിൽ 12 ആം സ്ഥാനമാണ് സ്റ്റീവൻ സ്മിത്തിനുള്ളത്. 170 മൽസരങ്ങൾ ഓസീസിനു വേണ്ടി കളിച്ച താരം 12 സെഞ്ച്വറികളും 35 അർദ്ധ സെഞ്ച്വറികളും ഉൾപ്പെടെ 5800 റൺസുകൾ നേടി. 86.96 സ്ട്രൈക്ക് റേറ്റും 43.28 ശരാശരിയുമുള്ള താരം 20 തവണ പുറത്താകാതെ നിന്നു. 90 ക്യാച്ചുകളും അദ്ദേഹം തൻ്റെ പേരിൽ കുറിച്ചിട്ടുണ്ട്. 164 റൺസാണ് ഉയർന്ന സ്കോർ. 40 ഇന്നിംഗ്സുകളിൽ പന്തെറിഞ്ഞ താരത്തിന് 28 വിക്കറ്റുകൾ ലഭിച്ചിട്ടുണ്ട്.

രണ്ടു തവണ ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ടീമിൽ അംഗമായിരുന്നു സ്റ്റീവൻ സ്മിത്ത് ഒന്നര പതിറ്റാണ്ടു തുടർന്ന അദ്ദേഹത്തിൻ്റെ കരിയറിലെ അവസാന ഏകദിന മത്സരമായിരുന്നു ഇന്ത്യക്കെതിരെ ദുബായിൽ നടന്നത്. വെസ്റ്റ് ഇൻഡീസിനെതിരെ മെൽബണിൽ വച്ചു നടന്ന മൽസരത്തിലാണ് തൻ്റെ ഏകദിന അരങ്ങേറ്റം കുറിച്ചത്.

“വളര മികച്ച ഒരു യാത്രയായിരുന്നു ഇത്, ഇതിലെ ഓരോ നിമിഷവും ഞാൻ ആസ്വദിച്ചിരുന്നു. ഇതിനിടയിൽ അത്ഭുതവും അതിശയകരവുമായ നിരവധി സമയങ്ങളും ഓർമ്മകളും ഉണ്ടായിരുന്നു. മികച്ച ടീമംഗങ്ങൾക്കൊപ്പം രണ്ട് ലോകകപ്പുകൾ നേടിയ യാത്ര ഒരു മികച്ച അനുഭവമായിരുന്നു.

2027 ലെ ലോകകപ്പിനു തയ്യാറെടുക്കുന്ന കൃത്യമായ സമയമാണിപ്പോൾ, അതിനുള്ള വഴിയൊരുക്കൽ കൂടിയാണ് തൻ്റെ വിടവാങ്ങൽ. ടെസ്റ്റ് മൽസരങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടിരിക്കും, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ, ശൈത്യകാലത്ത് വെസ്റ്റ് ഇൻഡീസിലും തുടർന്ന് നാട്ടിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരെയുമുളള മത്സരങ്ങൾക്കായി ഞാൻ ശരിക്കും ആകാംക്ഷയോടെ കാത്തിരിക്കുന്നു. എനിക്ക് ഇനിയും കൂടുതൽ സംഭാവന ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു ” സ്മിത്തിൻ്റെ വാക്കുകളിൽ നിന്നും.

2015, 2021 വർഷങ്ങളിൽ മികച്ച ഓസ്ട്രേലിയൻ ഏകദിന കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട സ്മിത്ത് 2015 ൽ ഐസിസിയുടെ ഏകദിന ടീമിലും ഇടം നേടി.
നിലവിലെ ക്യാപ്റ്റനായിരുന്ന പാറ്റ് കമ്മിൻസ് പരിക്കേതു മൂലമാണ് ചാമ്പ്യൻസ് ട്രോഫിയിൽ സ്റ്റീവൻ സ്മിത്ത് നായകസ്ഥാനം എറ്റെടുത്തത്. മുൻപും സ്മിത്ത് ഓസീസിനെ നയിച്ചിട്ടുണ്ട്. ആധുനിക ക്രിക്കറ്റിലെ മികച്ച ഒരു താരം തന്നെയാണ് സ്റ്റീവൻ സ്മിത്ത്.