
- രഞ്ജിത്ത് ടി.ബി
ചാമ്പ്യൻസ് ട്രോഫി രണ്ടാം സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 50 റൺസുകൾക്ക് പരാജയപ്പെടുത്തി ന്യൂസിലാന്റ് ഫൈനലിൽ പ്രവേശിച്ചു.
ആദ്യം ബാറ്റു ചെയ്തു 362 റൺസുകൾ നേടിയ ന്യൂസിലാന്റിനെതിരെ വിജയലക്ഷ്യത്തിേലേക്കെത്തുന്നതിൽ ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടു.
സ്കോർ:- ന്യൂസിലാന്റ് – 362 / 6
ദക്ഷിണാഫ്രിക്ക – 312/9
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്റിന്റെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടത് എട്ടാമത്തെ ഓവറിൽ ആയിരുന്നു, 21 റൺസുകൾ നേടിയ യങ് വില്ലിയെ എൻജി ഡി പുറത്താക്കി. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ കെയ്ൻ വില്യംസൺ – രചിൻ രവിന്ദ്ര സഖ്യം 164 റൺസുകളാണ് കൂട്ടി ച്ചേർത്തത്. 101 പന്തുകളിൽ 108 റൺസ് നേടിയ രചിൻ രവീന്ദ്ര 13 ബൗണ്ടറികളും ഒരു സിക്സും നേടി.
തുടർന്നു പുറത്തായ കെയ്ൻ വില്യംസൺ 94 പന്തുകളിൽ 101 റൺസുകൾ കുറിച്ചു, പത്ത് ബൗണ്ടറികളും രണ്ട് സിക്സും ഉൾപ്പെടെ . മധ്യനിരയിൽ ഡാരൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ് എന്നിവർ തകർത്തടിച്ച പ്പോൾ 362 റൺസ് എന്ന വിജയലക്ഷ്യം ദക്ഷിണാഫ്രിയ്ക്കക്ക് നൽകാനായി.
ഇന്നിംഗ്സിലെ അൻപതോവറുകൾ പൂർത്തിയാകുമ്പോൾ 27 പന്തിൽ 49 (6 ഫോറുകൾ ഒരു സിക്സ് ) റൺസുകളുമായി ഓൾറൗണ്ടർ ഗ്ലെൻ ഫിലിപ്സും ക്യാപ്റ്റൻ മിച്ചൽ സാന്റനറും (2 റൺസ് ) പുറത്താകാതെ നിന്നു.
സൗത്താഫ്രിക്കൻ ബോളിംഗ് നിരയിൽ ലുംഗി എൻജിഡി മൂന്നു വിക്കറ്റുകളും കഗീസോ റബാദാ 2 വിക്കറ്റുകളും വീഴ്ത്തിയെങ്കിലും റൺസ് വിട്ടു കൊടുക്കുന്നതിൽ ഒരു പിശുക്കും കാട്ടിയില്ല. മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്ന മാർക്കോ ജാൻസണും കേശവ് മഹാരാജും തീർത്തും നിരാശരാക്കിയത് ദക്ഷിണാഫ്രിയ്ക്കക്ക് തിരിച്ചടിയായി.
കൂറ്റൻ സ്കോർ പിന്തുടർന്ന ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരക്ക് ഒരു ഘട്ടത്തിൽപോലും വിജയ പ്രതീക്ഷ നൽകാൻ ന്യൂസിലാന്റ് ബോളർമാർ അനുവദിച്ചില്ല.
ഡേവിഡ് മില്ലർ തകർത്തടിച്ച് അവസാന പന്തിൽ സെഞ്ച്വറിയും , ക്യാപ്റ്റൻ ടെംബ ബാവുമ, റാസ്സി വാൻ ഡെർ ഡസ്സൻ ഡേവിഡ് മില്ലർ എന്നിവർ അർദ്ധ സെഞ്ച്വറികളും നേടിയെങ്കിലും അത് തോൽവിയുടെ ആഘാതം ഒരു പരിധിവരെ കുറയ്ക്കാനെ ദക്ഷിണാഫ്രിക്കക്ക് കഴിഞ്ഞുള്ളൂ. ഫൈനൽ പ്രവേശനത്തിന് അതു ഒരു തരത്തിലും സഹായിക്കുന്ന ഒന്നുമായിരുന്നില്ല.
ന്യൂസിലാസിനു വേണ്ടി മിച്ചൽ സാന്റ്നർ 3 വിക്കറ്റും മാറ്റ് ഹെൻറി 2 വിക്കറ്റും നേടി.
സെഞ്ച്വറിയും ഒരു വിക്കറ്റും നേടിയ രചിൻ രവിന്ദ്രയാണ് പ്ലേയർ ഓഫ് ദ മാച്ച് .