
- രഞ്ജിത്ത് ടി.ബി
ചാമ്പ്യൻസ് ട്രോഫി 2025 രണ്ടാം സെമി മൽസരത്തിനായി ദക്ഷിണാഫ്രിക്ക ഇന്ന് ന്യൂസിലാൻ്റിനെ നേരിടും. ലാഹോർ ഗദ്ദാഫി സ്റ്റേഡിയത്തിലെ മൽസരം ഇന്ത്യൻ സമയം ഇന്നുച്ചയ്ക്ക് 2:30 നു ആരംഭിക്കും.
ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയെ നേരിടുന്ന ന്യൂസിലാന്റ് ഗ്രൂപ്പ് എ യിലെ രണ്ടാം സ്ഥാനക്കാരാണ്. ഇന്ത്യക്കെതിരെ തോൽവിയും മറ്റ് രണ്ട് വിജയവും ഗ്രൂപ്പ് റൗണ്ടിൽ നേരിട്ട ശേഷമാണ് ന്യൂസിലാന്റ് എത്തുന്നതെങ്കിൽ രണ്ട് വിജയത്തോടെ സെമിയിലെത്തിയ ഭക്ഷിണാഫ്രിക്കയുടെ ഒരു മൽസരം മഴമൂലം ഉപേക്ഷിക്കുകയായിരുന്നു.
ടെംബ ബാവുമ നയിക്കുന്ന ദക്ഷിണാഫ്രിക്കൻ ടീമിൽ മികച്ച ഫോമിലുള്ള മാർക്കോ ജാൻസൺ , ഹെൻറിച്ച് ക്ലാസ്സൻ, റാസി വാൻ ഡെർ ഡുസെൻ, കേശവ് മഹാരാജ്, വിയാൻ മുൾഡർ എന്നിവർ ശ്രദ്ധേയ താരങ്ങളാണ്.
ന്യൂസിലാന്റ് നായകൻ മിച്ചൽ സാൻ്റ്നർ ആണ്. രചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ, വിൽ യങ്ങ് , ടോം ലാതം തുടങ്ങിയവരടങ്ങുന്നതാണ് ബാറ്റിംഗ് നിര. മാറ്റ് ഹെൻറി, വിൽ ഒ റൂർക്കേ , മിച്ചൽ സാൻ്റ്നർ എന്നിവരുടെ ബൗളിംഗ് നിരക്കൊാപ്പം മികച്ച ഫീൽഡിംിംഗ് പ്രകടനവുമായി ഗ്ലെൻ ഫിലിപ്സ് എന്ന ഓൾറൗണ്ടറും ഉൾപ്പെടുന്നു.
പാകിസ്താനിൽ വച്ചു സമീപകാലത്തു നടന്ന ത്രിരാഷ്ട്ര പരമ്പരയിൽ ദക്ഷിണഫിക്കയെ തോൽപ്പിച്ച ആത്മവിശ്വാസവുമായിട്ടാണ് ന്യൂസിലാന്റ് ടീം ഇന്നിറങ്ങുന്നത്. 2000 ൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്കെതിരെ ഫൈനലിൽ മത്സരിച്ച ന്യൂസിലാന്റ് കിരീടം നേടിയിരുന്നു. 1998 ൽ സൗത്താഫ്രിക്ക കിരീടം നേടിയിരുന്ന് പക്ഷേ അന്ന് ഐസിസി നോക്കൗട്ട് ടൂർണമെൻ്റ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
ഇന്നത്തെ മത്സര വിജയി മാർച്ച് ഒമ്പതിന് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയെ നേരിടും. ദുബായില്‍ വെച്ചാണ് ഫൈനല്‍ മത്സരം.