
News
സ്പീക്കർ സർക്കാരിന്റെ കിങ്കരൻ: എ.എൻ. ഷംസീറിനെതിരെ വി.ഡി. സതീശൻ
നിയമസഭയിൽ പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യം ഉന്നയിക്കാനുള്ള സമയം വെട്ടിച്ചുരുക്കിയും പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്യാനുമുള്ള സ്പീക്കർ എ.എൻ. ഷംസീറിന്റെ ശ്രമത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയും മന്ത്രിമാരും മണിക്കൂറുകളോളം സംസാരിക്കുമ്പോൾ 20 സെക്കന്റ് പോലും പ്രതിപക്ഷ അംഗങ്ങൾക്ക് ചോദ്യം ഉന്നയിക്കാൻ കിട്ടാത്ത അവസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. സർക്കാരിന്റെ കിങ്കരനായാണ് സ്പീക്കർ പ്രവർത്തിക്കുന്നതെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി.