CricketSports

‘കഴിഞ്ഞ ഒന്നര വർഷം തനിക്ക് വ്യക്തിപരമായ വളർച്ച നൽകി’ ശ്രേയസ്സ് അയ്യർ

  • രഞ്ജിത്ത് ടി.ബി

ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ കളിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യൻ ടീമിൽ സ്ഥിരതയാർന്ന മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുകയാണ് ബാറ്ററായ ശ്രേയസ്സ് അയ്യർ. ബാറ്റിംഗ് നിരയിൽ നാലാം നമ്പർ പൊസിഷനിൽ ഏറ്റവും വിശ്വസ്തനായ താരം തന്നെയാണ് മുപ്പതുകാരനായ ശ്രേയസ്സ് അയ്യർ.

ന്യൂസിലന്റിനെതിരെ തൊയറാഴ്ച നടന്ന മത്സരത്തിൽ വൻ തകർച്ചയിൽ നിന്നും അക്ഷർ പട്ടേലിനോടാപ്പം മികച്ച കിട്ടുണ്ടാക്കിയ ശ്രേയസ്സ് അയ്യർ 79 റൺസുകൾ നേടിയിരുന്നു. പാകിസ്താനെതിരെയുള്ള മൽസരത്തിൽ അർധസെഞ്ച്വറിയും കുറിച്ചു.

കഴിഞ്ഞ ഒന്നര വർഷം തനിക്ക് വ്യക്തിപരമായ വളർച്ച നൽകിയിട്ടുണ്ടെന്നും അത് ഇപ്പോൾ പരമാവധി പ്രയോജനപ്പെടുത്തുന്നുവെന്നും ന്യൂസിലന്റുമായുള്ള മൽസരശേഷം അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ഒരു വ്യക്തി എന്ന നിലയിൽ മറ്റൊരാളെ ആശ്രയിക്കുന്നതിനു പകരം സ്വയം എങ്ങനെ ഉത്തരവാദിതം ഏറ്റെടുക്കണമെന്ന് ഇത് തീർച്ചയായും എന്നെ പഠിപ്പിച്ചു, കാരണം അത് ഒരു ഘട്ടത്തിൽ നിങ്ങൾക്കെതിരെ നിങ്ങൾ മാത്രമാണെന്ന് ഞാൻ മനസ്സിലാക്കി നിങ്ങളുടെ ദുഷ്‌കരമായ സമയങ്ങളിൽ നിങ്ങളെ സഹായിക്കാൻ ആരും ഉണ്ടാകില്ല, പക്ഷേ അവിടെ പരിമിതമായ ആളുകൾ മാത്രമേ ഉണ്ടാകൂ, അവരെ നിങ്ങൾക്ക് അടുത്തറിയാൻ കഴിയും. ഞാൻ എന്നെത്തന്നെ പിന്തുണയ്ക്കുകയും ഞാൻ പ്രവേശിക്കുന്ന ഓരോ സാഹചര്യത്തിലും ആ തരത്തിലുള്ള ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുന്നു. എന്റെ സഹജാവബോധത്തെ പിന്തുണയ്ക്കാൻ ഞാൻ എപ്പോഴും ഇഷ്ടപ്പെടുന്നു’ ശ്രേയസ്സ് അയ്യരുടെ വാക്കുകൾ.

ന്യൂസിലാന്റിനെതിരെ നടന്ന മത്സരത്തിൽ അക്ഷർ പട്ടേലുമായുണ്ടാക്കിയ നിർണായ പാർട്‌നർഷിപ്പിനെക്കുറിച്ചും അദ്ദേഹം വാചാലനായി. പന്ത് ബാറ്റിലേക്ക് വരുന്നത് വളരെ പതുക്കെയാണെന്ന് കാണാൻ കഴിഞ്ഞു, ഈ സാഹചര്യത്തിൽ ടീമിനു ഒരു നല്ല പാർട്ട്ണർഷിപ് കെട്ടിപ്പടുക്കേണ്ടത് നിർണ്ണായകമായിരുന്നു. ടീമിനു വേണ്ടി നിർണ്ണായകമായ 40 റൺസുകൾ നേക്കുന്നതിൽ അക്ഷർ മികച്ച പ്രകടനം കാഴ്ചവെച്ചു എന്നു താൻ കരുതുന്നു വെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

68 അന്താരാഷ്ട്ര ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുള്ള ശ്രേഷസ് അയ്യർ ഒരു തവണ മാത്രമാണ് പൂജ്യത്തിന് പുറത്തായത്. ഇതുവരെ 5 സെഞ്ച്വറികളും 22 അർധ സെഞ്ച്വറികളും നേടിയിട്ടുണ്ട്.