HealthNews

പകർച്ച വ്യാധി: 1411 പേർ മരണപ്പെട്ടെന്ന് ആരോഗ്യ മന്ത്രി

നമ്പർ വൺ കേരളം! പകർച്ചവ്യാധികൾ പിടിപെട്ട് രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 1411 പേർ മരണപ്പെട്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. കെ. ബാബു എംഎൽഎയുടെ നിയമസഭ ചോദ്യത്തിനാണ് ആരോഗ്യ മന്ത്രിയുടെ മറുപടി. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടാം സ്ഥാനം തൃശൂർ ജില്ലക്കാണ്. മൂന്നാമത് തിരുവനന്തപുരവും.

മലപ്പുറം ജില്ലയില്‍ 178, തൃശൂർ ജില്ലയിൽ 173, എറണാകുളത്ത് 163, തിരുവനന്തപുരം ജില്ലയിൽ 164 എന്നിങ്ങനെയാണ് 2021 മുതൽ 2025 ആദ്യം വരെ പകർച്ചവ്യാധികൾ പിടിപെട്ട് മരണപ്പെട്ടത്.