
കേരള ജനസംഖ്യയുടെ 4.48 ശതമാനവും ദന്തരോഗികളെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. 2023- 24 കാലയളവിൽ 15,61,498 പേർ ആരോഗ്യ വകുപ്പിന് കീഴിലെ വിവിധ ദന്ത യൂണിറ്റുകളിൽ ചികിൽസക്കെത്തിയെന്നും വീണ ജോർജ് വ്യക്തമാക്കി.
പ്രൈവറ്റ് ആശുപത്രികളെ സമീപിക്കുന്നവരുടെ എണ്ണം കൂടി കണക്കാക്കിയാൽ ദന്ത രോഗികളുടെ ശതമാനം വീണ്ടും ഉയരും. ആരോഗ്യ വകുപ്പിലെ ഡെൻ്റൽ ഹൈജീനിസ്റ്റുകളെ ബോധവത്കരണ പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി സ്കൂള്‍ കുട്ടികൾക്കും അംഗൻവാടി കുട്ടികൾക്കും ബോധവൽക്കരണം നടത്താൻ ഡെൻ്റൽ ഹൈജീനിസ്റ്റുകളെ ചുമതലപ്പെടുത്താൻ ആവില്ല എന്ന നിലപാട് എടുത്തു. അതിനുള്ള പ്രൊപ്പോസൽ സർക്കാരിൻ്റെ പരിഗണനയിൽ ഇല്ല എന്നാണ് മന്ത്രി വ്യക്തമാക്കിയത്.
