News

ഗവർണർക്ക് പഞ്ചകർമ ചികിൽസ; 5 ലക്ഷം അധിക ഫണ്ട് അനുവദിച്ച് കെ.എൻ. ബാലഗോപാൽ

കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക് പഞ്ചകർമ ചികിൽസ. ചികിൽസക്ക് ചെലവായത് 5 ലക്ഷം. ഗവർണറുടെ പഞ്ചകർമ ചികിൽസക്ക് പണം ആവശ്യപ്പെട്ട് രാജ്ഭവൻ ജനുവരി 17 ന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.

പണം ഉടൻ അനുവദിക്കാൻ ബാലഗോപാലിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. 5 ലക്ഷം രൂപ അധിക ഫണ്ട് ഇന്ന് ( മാർച്ച് 3) കെ.എൻ. ബാലഗോപാൽ അനുവദിച്ചു. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്.

ധനകാര്യ ബജറ്റ് വിംഗിൽ നിന്ന് പണം അനുവദിച്ച് ഉത്തരവ് ഇറങ്ങി. 8.48 ലക്ഷം ബജറ്റ് വിഹിതം 2024- 25 ൽ ഈ ശീർഷകത്തിൽ ഉണ്ടായിരുന്നു. ഈ തുക തീർന്നതോടെയാണ് അധിക ഫണ്ട് അനുവദിച്ചത്.

പഞ്ചകർമ ചികിൽസയോടൊപ്പം ഗവർണർ ഫിസിയോതെറാപ്പിയും ചെയ്തുവെന്നാണ് ബാലഗോപാലിൻ്റെ ധനവകുപ്പ് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.

2025 ജനുവരി രണ്ടിനാണ് കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേകർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്.