
രഞ്ജി ട്രോഫിയിൽ റണ്ണറപ്പായ കേരള ടീമിന് ലഭിക്കുന്നത് 3 കോടി.2023 ഏപ്രിലില്‍ എല്ലാ ആഭ്യന്തര ടൂർണമെന്റുകളുടെ സമ്മാനത്തുകയിലും ബിസിസിഐ വർധനവ് പ്രഖ്യാപിച്ചിരുന്നു.
ഇതനുസരിച്ച് 2024-25 രഞ്ജി സീസണില്‍ റണ്ണറപ്പായ കേരള ടീമിന് ലഭിക്കാൻ പോകുന്നത് 3 കോടി രൂപയാണ്. ജേതാക്കളായ വിദർഭയ്ക്ക് 5 കോടി ലഭിക്കും.
മത്സരം സമനിലയിലായെങ്കിലും കേരളത്തിനെതിരേ ഒന്നാം ഇന്നിങ്സില്‍ നേടിയ 37 റണ്‍സ് ലീഡിന്റെ ബലത്തിലാണ് വിദർഭ കിരീടമുയർത്തിയത്.
സീസണില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ തല ഉയർത്തിയാണ് കേരളത്തിന്റെ മടക്കം. ചരിത്രത്തില്‍ ആദ്യമായാണ് കേരളം രഞ്ജി ഫൈനല്‍ കളിക്കുന്നത്. വിദർഭയുടെ മൂന്നാം കീരിടമാണിത്.