
വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വർദ്ധിക്കുന്നില്ല; എം.ബി രാജേഷിൻ്റെ നിയമസഭ മറുപടി
വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വർദ്ധിക്കുന്ന സാഹചര്യമില്ലെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്.
സ്ക്കൂൾ കുട്ടികൾക്കിടയിൽ ലഹരി ഉപയോഗവും അതിനെ തുടർന്നുള്ള അതിക്രമങ്ങളും സംബന്ധിച്ച നിരവധി വാർത്തകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴാണ് മന്ത്രി എം.ബി രാജേഷിൻ്റെ വ്യത്യസ്ത മറുപടി.
സ്ക്കൂൾ കുട്ടികൾക്ക് ഇടയിൽ ലഹരി ഉപയോഗം വർദ്ധിക്കുന്ന സാഹചര്യം നിലവിൽ ഉണ്ടോ എന്ന ഒ.എസ്. അംബിക എം എൽ എ യുടെ നിയമസഭ ചോദ്യത്തിനാണ് എം.ബി രാജേഷിൻ്റ മറുപടി. ജനുവരി 23 നാണ് എം.ബി രാജേഷ് നിയമസഭയിൽ മറുപടി നൽകിയിരിക്കുന്നത്.
ലഹരി ഉൽപന്നങ്ങളിൽ നിന്നും കുട്ടികൾക്ക് സുരക്ഷയും സംരക്ഷണവും ഉറപ്പ് വരുത്തുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിസര പ്രദേശങ്ങളും കേന്ദ്രികരിച്ച് ശക്തമായ എൻഫോഴ്സ് മെൻ്റ് പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും എം.ബി രാജേഷ് പറഞ്ഞു.

ലഹരി ഉപയോഗം സംശയിക്കുന്ന കുട്ടികളുടെ വിവരം അധ്യാപകരുടെ സഹായത്തോടെ കണ്ടെത്തി കൗൺസിലിംഗ് നൽകുന്നതിന് സ്കൂളുകളിൽ നേർവഴി എന്ന പദ്ധതി നടപ്പിലാക്കി വരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
One Comment