
വാണിജ്യ സിലിണ്ടറിന് 6 രൂപ കൂട്ടി
കൊച്ചി: വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. കൊച്ചിയിൽ 19 കിലോ ഗ്രാം സിലിണ്ടറിന് ആറ് രൂപ കൂടി 1812 രൂപയായി.
ഫെബ്രുവരി ഒന്നിന് ഇത് 1806 ആയിരുന്നു. വില വർധന മാർച്ച് ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ജനുവരി ഒന്നിന് 14.50 രൂപ കുറച്ചിരുന്നു. അതേസമയം, 2024 ആഗസ്റ്റ് മുതൽ 14.2 കിലോ ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല.
തിരുവനന്തപുരത്ത് 1833 രൂപയും കോഴിക്കോട്ട് 1844 രൂപയുമാണ്. ഫെബ്രുവരി ഒന്നിന് ആറു രൂപ കുറച്ചിരുന്നു. കഴിഞ്ഞ ആഗസ്റ്റ്് മുതൽ ഡിസംബർവരെയുള്ള അഞ്ചുമാസം തുടർച്ചയായി വാണിജ്യ സിലിണ്ടറിന് വില കൂട്ടി. അഞ്ചുതവണയായി 172.50 രൂപയാണ് വർധിപ്പിച്ചത്. അതിനുശേഷമാണ് ജനുവരിയിൽ 15 രൂപയും ഡിസംബറിൽ ആറു രൂപയും കുറച്ചത്.
ചെന്നൈയിൽ വാണിജ്യ സിലിണ്ടറിന് 5.50 രൂപ കൂടി 1965 ആയി. കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ 20.5 രൂപ കുറച്ചിരുന്നു. ഡൽഹിയിൽ സിലിണ്ടർ വില 1797 രൂപയിൽ നിന്ന് 1803 രൂപയായി. കൊൽക്കത്തയിൽ 1913 രൂപയും മുംബൈയിൽ 1755 രൂപയും ആണ് പുതുക്കിയ വില.