
സെമിയിലെ എല്ലാ ടീമുകളും ദുബായിലേക്ക്; കാരണക്കാർ ഇന്ത്യ | Champions Trophy 2025
ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ ദക്ഷിണാഫ്രിക്കയാണോ അതോ ഓസേട്രലിയ ആകുമോ എന്നു തീരുമാനിക്കുന്നത് ഇന്ന് നടക്കുന്ന ഇന്ത്യാ – ന്യൂസിലൻ്റ് മത്സരഫലമായിരിക്കും.
ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യയ്ക്ക് സെമിയിൽ ഓസ്ട്രേലിയയെ ആകും നേരിടേണ്ടി വരുക , തോൽവിയാണ് ഫലമെങ്കിൽ ദക്ഷിണാഫ്രിയ്ക്കയാകും സെമിയിലെ എതിർ ടീം.
മാർച്ച് 4 ന് ദുബായിൽ വച്ച് നടക്കുന്ന സെമിയിലെ ഒരു ടീം ഇന്ത്യയാണ് എതിർടീമിനെ നിർണ്ണയിക്കുന്ന മത്സരം ഞായറാഴ്ചയായതിനാലാണ് ഗ്രൂപ്പ് ബിയിൽ നിന്നും യോഗ്യത നേടിയ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും ദുബായിലേക്ക് യാത്ര ചെയ്യുന്നത്, സെമിയ്ക്കു മുന്നെ ദുബായിലെ ഗ്രൗണ്ടിൽ പരിശീലനം നടത്തുന്നതിനുള്ള അവസരം ലഭിക്കുന്നതിനു കൂടി വേണ്ടിയാണ് ഈ തീരുമാനം.
ഒരു ദിവസത്തെ പരിശീലനത്തിനു ശേഷം രണ്ടാം സെമിയിൽ മത്സരിക്കുന്ന ടീം പാകിസ്ഥാനിലേക്ക് പോകും. ഇന്നത്തെ മത്സരശേഷം ന്യൂസിലാൻ്റ് ടീമും പാകി സ്താനിലേക്ക് പറക്കും.
ഇന്ത്യ ഫൈനലിൽ എത്തുകയാണെങ്കിൽ രണ്ടാം സെമിയിലെ വിജയി വീണ്ടും ദുബായിലേക്ക് യാത്ര ചെയ്യേണ്ടതായി വരും. പ്രതികൂല രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം ഇന്ത്യയുടെ എല്ലാ മൽസരങ്ങളും ദുബായിൽ ക്രമീകരിച്ചതാണ് ഇതിനു കാരണം.