News

24, 25 തീയതികളിൽ ബാങ്ക് ജീവനക്കാർ പണിമുടക്കും

മാർച്ച് 24, 25 തീയതികളില്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ (എഐബിഇഎ) ഉള്‍പ്പെടെ 9 സംഘടനകളടങ്ങിയ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.

പണിമുടക്കിന് തൊട്ടുമുമ്പുള്ള ദിവസങ്ങള്‍ നാലാം ശനിയും ഞായറാഴ്ചയുമായതിനാല്‍ തുടര്‍ച്ചയായ നാലു ദിവസം ബാങ്ക് അവധിയായിരിക്കും.

എല്ലാ കേഡറുകളിലും മതിയായ ജീവനക്കാരെ നിയമിക്കുക, എല്ലാ താത്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്തുക, ആഴ്ചയില്‍ അഞ്ച് ദിവസം പ്രവൃത്തിദിനമായി ക്രമീകരിക്കുക, കരാര്‍ നിയമനം ഇല്ലാതാക്കുക, ഡിഎഫ്‌എസ് നിര്‍ദേശങ്ങള്‍ ഉടനടി പിന്‍വലിക്കുക, ഐഡിബിഐ ബാങ്കില്‍ കുറഞ്ഞത് 51 ശതമാനം ഇക്വിറ്റി ക്യാപ്പിറ്റല്‍ നിലനിര്‍ത്തുക, ബാങ്കിംഗ് വ്യവസായത്തിലെ തൊഴിലാളിവിരുദ്ധ രീതികള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരമെന്ന് എഐബിഇഎ ജനറല്‍ സെക്രട്ടറി എസ്. നാഗരാജന്‍ പത്രസമ്മളനത്തില്‍ അറിയിച്ചു.