CricketSports

മികച്ച തുടക്കം Vs കൈവിട്ട ക്യാച്ച്: കേരളത്തിന് നിരാശയുടെ നാലാം ദിനം | Ranji Trophy 2025 Final

  • രഞ്ജിത്ത് ടി.ബി

രഞ്ജി ട്രോഫി ഫൈനലിന്റെ നാലാം ദിനാവസാനം വിദർഭ മികച്ച നിലയിൽ, കേരളത്തിന്റെ വിജയ മോഹങ്ങൾക്ക് ഇനി അത്ഭുത പ്രകടനങ്ങൾ എന്തേലും സംഭവിക്കട്ടേയെന്ന പ്രതീക്ഷ മാത്രം ബാക്കി

രണ്ടാം ഇന്നിംഗ്സിൽ 4 വിക്കറ്റ് നഷ്ടത്തിൽ 249 റൺസ് എന്ന ശക്തമായ നിലയിൽ, നാലാം ദിനം സ്റ്റംപെടുക്കുമ്പോൾ വിദർഭയുടെ ടോട്ടൽ ലീഡ് 286 ലേക്ക് ഉയർന്നു. 132 റൺസുമായി കരുൺ നായരും ക്യാപ്റ്റൻ ക്യാപ്റ്റൻ അക്ഷയ് വദ്കറുമാണ് ക്രീസിൽ.

ഏറെ പ്രതീക്ഷകളുമായി നാലാം ദിവസം ഗ്രൗണ്ടിലിറങ്ങിയ കേരള ടീമിനു മികച്ച ഒരു തുടക്കം നൽകാൻ ജലജ് സക്സേന, എംഡി നിധീഷ് എന്നിവർക്കു കഴിഞ്ഞു. വിദർഭയുടെ പാർഫ് രെഖാഡയുടെ വിക്കറ്റ് നാലാം ദിനത്തിലെ രണ്ടാമത്തെ ഓവറിൻ്റെ ആദ്യ പന്തിൽ ജലജ് സക്സേന നേടിയപ്പോൾ മൂന്നാം ഓവറിൽ എം ഡി നിധീഷ് ഷോറയെ പുറത്താക്കി വിദർഭയെ 7 റൺസിനു 2 വിക്കറ്റ് എന്ന സമ്മർദ്ദത്തിലേക്ക് തളിയിട്ടു.

പക്ഷേ, വിദർഭയുടെ രക്ഷക്കെയെത്തിയ കരുൺ നായർ – മലവാർ സഖ്യം ക്രീസിൽ നിലയുറപ്പിക്കുകയായിരുന്നു, വ്യക്തിഗത സ്കോർ 31 ൽ നിൽക്കുമ്പോൾ പുറത്താക്കാൻ കരുൺ നായർ നൽകിയ അവസരം അക്ഷയ് ചന്ദ്രൻ നഷ്ടപ്പെടുത്തിയത് ഒരു പക്ഷേ നാലാം ദിനത്തിൽ വഴിഞ്ഞിരിവുണ്ടാകാമായിരുന്ന കേരളത്തിൻ്റെ വലിയ ഒരു അവസരം കൂടിയായിരുന്നു . ആ വിക്കറ്റു കൂടി ലഭിച്ചിരുന്നുവെങ്കിൽ തീർച്ചയായും വിദർഭയുടെ ബാറ്റിംഗ് നിര അമിത സമ്മർദ്ദത്തിലേക്കു വീഴുകയും കൂടുതൽ വിക്കറ്റുകൾ നഷ്ടപ്പെടുത്തുന്നതിലേക്കുള്ള അവസരമൊരുങ്ങുന്ന സാഹചര്യവും ഉടലെടുത്തേക്കുമായിരുന്നു.

Kerala Vs Vidarbha Ranji trophy 2025 final day 4

കേരള ടീമിനു വെല്ലുവിളി ഉയർത്തിയ ഈ കൂട്ടുകെട്ട് തകർന്നപ്പോൾ വിദർഭയുടെ സ്കോർ 189 എത്തുകയും ടോട്ടൽ ലീഡ് 200 കടക്കുകയും ചെയ്തു. അക്ഷയ് ചന്ദ്രൻ ഈ കൂട്ടുകെട്ട് പൊളിച്ചത് 60ാം ഓവറിലാണ്, 73 റൺസുകൾ നേടിയ മലേവാറിനെ സച്ചിൻ ബേബിയുടെ കൈകളിലെത്തുകയായിരുന്നു .

തുടർന്നു വന്ന യാഷ് റാത്തഡിനെ വിക്കറ്റിനു മുന്നിൽ കുരുക്കി സർവാതെ, നാലാം ദിവസത്തിലെ അവസാന വിക്കറ്റായിരുന്നു ഇത്.

അഞ്ചാം ദിനത്തിൽ ആദ്യ സെഷനിൽ വിദർഭ പുറത്താകുകയും മികച്ച റൺറേറ്റിൽ വേഗത്തിൽ സ്കോർ കണ്ടെത്തുകയും ചെയ്യുക എന്ന അത്ഭുതത്തിനു മാത്രമേ കേരളത്തെ വിജയതീരത്തെത്തിക്കാൻ കഴിയൂ ക്രിക്കറ്റിൽ അത്ഭുതങ്ങൾക്കപ്പുറം മഹാ- അത്ഭുതങ്ങൾ പോലും സംഭവിച്ച ചരിത്രം സ്മരിച്ചു കൊണ്ട് അഞ്ചാം ദിനം പ്രകടനത്തിനായി കാത്തിരിക്കാം

Leave a Reply

Your email address will not be published. Required fields are marked *