
- രഞ്ജിത് ടി.ബി
രഞ്ജി ട്രോഫി ഫൈനലിൻ്റെ അവസാന രണ്ടു ദിനങ്ങളിലേയ്ക്ക് പ്രവേശിക്കുമ്പോൾ വിജയ കിരീടം കേരളത്തിലേക്കെത്തിക്കാൻ അമേയ് ഖുറാസിയുടെ കീഴിൽ പരിശീലിക്കുന്ന കേരള ടീമിനെ വിജയത്തിലേക്കെത്തിക്കാൻ ഉപയോഗിക്കുന്ന തന്ത്രങ്ങൾ എന്തെല്ലാമായിരുക്കും……
നിലവിൽ 37 റൺസുകൾ ഒന്നാം ഇന്നിംഗ്സ് ലീഡായി നേടിയ വിദർഭയ്ക്ക് ഇനിയൊരു സമനില മാത്രം മതി വിജയ കിരീടത്തിലേയ്ക്ക്. അതുകൊണ്ടു തന്നെ ഒരുപടി മുൻതൂക്കം അവർക്ക് ലഭിക്കുമ്പോൾ മികച്ച രീതിയിൽ പന്തെറിഞ്ഞ് പരമാവധി കുറഞ്ഞ സ്കോറിൽ വിദർഭയെ പുറത്താക്കാനുള്ള പരിപൂർണ്ണ ആത്മവിശ്വാാസം നൽകുക എന്ന കർത്തവ്യം പരിശീലകനായ അമേയ് ഖുറാസിയയുടെ വജ്രായുധമാകാം.
അതിനിർണ്ണായകമായ ക്വാർട്ടർ ഫൈനലിൽ കാശ്മീരിനെതിരെ ഒരു റൺസിൻ്റ ലീഡ് അവസാന വിക്കറ്റിൽ നേടിയതും സെമിയിൽ ഗുജറാത്തിനെതിരെ ഒന്നാം ഇന്നിംഗ്സിൽ 2 റൺസിൻ്റെ ലീഡിൽ അവരെ ഓൾ ഔട്ടാക്കിയതും ഉൾപ്പെടുന്ന ഗെയിം പ്ലാനുകൾ ഇദ്ദേഹം ടീമിനു നൽകുന്ന ആത്മവിശ്വാസത്തിൻ്റെയും സപ്പോർട്ടിൻ്റെയും അവസാന വാക്കായി പറയാവുന്ന ഉദാഹരണങ്ങളാണ്. ഈ രണ്ട് ഉദാഹരണങ്ങൾ മാത്രം മതി അടുത്ത രണ്ടു ദിനങ്ങളിലേയ്ക്ക് കേരള ടീമിനു അദ്ദേഹത്തിനു നൽകാനുമുള്ള ഏറ്റവും വലിയ എനർജി ബൂസ്റ്റർ. ആദ്യമായി രഞ്ജി ട്രോഫിയുടെ ഫൈനൽ മത്സരത്തിൽ കളിക്കാൻ കഴിഞ്ഞു എന്നുള്ള ചരിത്രം കൂടി എടുത്തു കാണിക്കാൻ കഴിയുമ്പോൾ ടീമിലെ എല്ലാ കളിക്കാർക്കും കിട്ടുന്ന പ്രചോദനത്തിൽപ്പരം മറ്റൊന്നുമില്ല.
ക്യാപ്റ്റൻ സച്ചിൻ ബേബി അനാവശ്യമായ ഷോട്ടിനു മുതിർന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി, വാലറ്റം അമിത പ്രതിരോധത്തിലുൂന്നിയത് കൂടുതൽ റൺസ് നേടാനായില്ല എളുപ്പത്തിൽ ലീഡ് നേടാനുള്ള അവസരം നഷ്ടപ്പെടുത്തി തുടങ്ങിയ വിമർശനങ്ങൾ പല കോണുകളിൽ നിന്നും ഉയരുന്നതൊന്നും തുടർ പ്രകടനത്തെ ബാധിക്കാനുള്ള അവസരം ഒരിക്കലും അനുവദിക്കുകയില്ല ചങ്കുറപ്പുള്ള ഈ പരിശീലകനും തികഞ്ഞ പോരാളിയായ ക്യാപ്റ്റൻ്റെ ടീമും.
വിജയരഥത്തിലേയ്ക്കുള്ള ഈ യാത്രയിൽ കേരള ക്രിക്കറ്റ് ആരാധകർക്കൊപ്പം മലയാളം മീഡിയ ലൈവിൻ്റെ പരിപൂർണ്ണ പിന്തുണയും ആശംസകളും.