NationalNews

മോദി ബി.എ പൊളിറ്റിക്സ് ബിരുദം നേടിയത് 1978 ൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് കോടതിയെ കാണിക്കാമെന്നും എന്നാൽ അപരിചിതർക്ക് നൽകില്ലെന്നും ഡല്‍ഹി സർവകലാശാല.ഇന്നലെ ഡൽഹി ഹൈക്കോടതിയിലാണ് സർവ്വകലാശാല ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

1978 ൽ പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയതിൻ്റെ വിവരങ്ങളാണ് വിവരവകാശ നിയമം മുഖേന സർവകലാശാലയോട് ആക്ടിവിസ്റ്റ് നിരജ് വർമ്മ ആവശ്യപ്പെട്ടത്. കേന്ദ്ര വിവരാവകാശ കമ്മിഷനും വിവരങ്ങള്‍ കൈമാറാൻ സർവകലാശാലയ്ക്ക് നിർദ്ദേശം നല്‍കിയിരുന്നു.

2017ലെ ഈ നടപടിക്കെതിരെ ഡല്‍ഹി സർവകലാശാല ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വാദമുഖങ്ങള്‍ പൂർത്തിയായതിനാല്‍ ജസ്റ്റിസ് സച്ചിൻ ദത്ത ഹർജിയില്‍ വിധി പറയാൻ മാറ്റി.

സർവകലാശാലയുടെ മുൻ വിദ്യാർത്ഥി ഇപ്പോള്‍ ഇന്ത്യൻ പ്രധാനമന്ത്രിയാണ്. അദ്ദേഹത്തിന്റെ ബിരുദ സർട്ടിഫിക്കറ്റ് പരിശോധിക്കണമെന്നാണ് ആക്ടിവിസ്റ്റ് നീരജ് ശർമ്മ ആവശ്യപ്പെടുന്നത്. തങ്ങള്‍ക്ക് മറച്ചുവയ്ക്കാൻ ഒന്നുമില്ല. 1978ലെ ബി.എ സർട്ടിഫിക്കറ്റ് കോടതിയെ കാണിക്കാം.

പക്ഷെ രാഷ്ട്രീയലക്ഷ്യത്തോടെ വരുന്ന അപരിചിതർക്ക് സർട്ടിഫിക്കറ്റ് പരിശോധന അനുവദിക്കാൻ കഴിയില്ലെന്ന് ഡല്‍ഹി സർവകലാശാലയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറല്‍ തുഷാർ മേത്ത വാദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *