
Kerala Government News
പണം ഖജനാവിലെത്തിക്കാൻ ഭാഗ്യക്കുറി; 14121.14 കോടിയുടെ പ്രതീക്ഷ
പണം ഖജനാവിലെത്തിക്കാൻ ഭാഗ്യക്കുറി. പതിവ് പോലെ ഭാഗ്യക്കുറിയിൽ വിശ്വാസം അർപ്പിച്ചിരിക്കുകയാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സംസ്ഥാനത്തിൻ്റെ തനത് നികുതിയേതര വരുമാനത്തിൻ്റെ പ്രധാന പങ്ക് ഭാഗ്യക്കുറിയിൽ നിന്നാണ്.
2025- 26 വർഷത്തെ തനത് നികുതിയേതര വരവായി 19145.53 കോടി രൂപ ലഭിക്കുമെന്നാണ് ബാലഗോപാലിൻ്റെ പ്രതീക്ഷ. ഇതിൽ 14121.14 കോടിയും ലോട്ടറിയിൽ നിന്നാണ്.
അതായത് സംസ്ഥാനത്തെ തനത് നികുതിയേതര വരുമാനത്തിൻ്റെ 74 ശതമാനവും ലോട്ടറിയിൽ നിന്നാണെന്ന് കണക്കുകളിൽ നിന്ന് വ്യക്തം. പലിശ വരവിനങ്ങൾ, ലാഭവും ലാഭവിഹിതവും, വന വിഭവങ്ങളിൽ നിന്നുള്ള വരവ്, സാമൂഹിക സേവന മേഖലകളായ വിദ്യാഭ്യാസം, ആരോഗ്യം മുതലായവയിൽ നിന്നും ലഭിക്കുന്ന ഫീസ്, പിഴ എന്നിവയാണ് മറ്റ് നികുതിയേതര വരവുകൾ.
തനത് നികുതിയേതര വരവുകൾ ചുവടെ :
- ലോട്ടറി – 14121.14 കോടി
- ഇരുമ്പേതര ഖനനവും ധാതു വ്യവസായവും – 753.72 കോടി
- വൈദ്യ സഹായ രംഗവും പൊതുജന ആരോഗ്യവും – 439.63 കോടി
- വനവൽക്കരണവും വന്യ ജീവി സംരക്ഷണവും – 384. 43 കോടി
- പോലിസ് – 296.48 കോടി
- വിദ്യാഭ്യാസം, കായിക വിനോദം, കല, സാംസ്‌കാരികം – 328. 49 കോടി
- സഹകരണം – 330.04 കോടി
- പലിശ വരവിനങ്ങൾ – 280.60 കോടി
- ലാഭവും ലാഭ വിഹിതവും – 265.36 കോടി
- മറ്റുള്ളവ – 1945.64 കോടി