
News
കൈക്കൂലി: സ്പെഷ്യല്‍ വില്ലേജ് ഓഫീസർ പിടിയില്‍; വില്ലേജ് ഓഫീസര്‍ രണ്ടാം പ്രതി
കൈക്കൂലി വാങ്ങുന്നതിനിടെ വെള്ളാവൂര്‍ വില്ലേജ് ഓഫീസിലെ സ്പെഷ്യല്‍ വില്ലേജ് ഓഫീസർ വി അജിത്ത്കുമാറിനെ കോട്ടയം വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു.
5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. കേസിൽ വില്ലേജ് ഓഫിസർ ജിജു സ്കറിയയെയും രണ്ടാം പ്രതിയാക്കി കേസെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച ഉച്ചയോടെ വില്ലേജ് ഓഫിസിലെത്തിയ വിജിലൻസ് സംഘം നടത്തിയ പരിശോധനയിലാണ് അജിത്ത് കുമാര്‍ പിടിയിലായത്.
സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായി വെള്ളാവൂർ സ്വദേശിയായ സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
ഈ തുക വില്ലേജ് ഓഫീസിൽ വച്ച് കൈപ്പറ്റുന്ന സമയം കോട്ടയം വിജിലൻസ് ഡിവൈഎസ്പി വി ആര് രവികുമാറും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചതായും വിജിലൻസ് അധികൃതര്‍ അറിയിച്ചു.