
InternationalNews
മാർപ്പാപ്പയുടെ ആരോഗ്യനില ഗുരുതരം
ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
ന്യൂമോണിയ നിയന്ത്രണവിധേയമാണെങ്കിലും അണുബാധ രക്തത്തിലേക്ക് വ്യാപിച്ചെന്നാണ് റിപ്പോർട്ടുകള്‍.
മാർപാപ്പ ബോധവാനാണെന്നും ശ്വാസകോശ അണുബാധ ഉള്ളതിനാല്‍ രക്തം നല്‍കുന്നുണ്ടെന്നും ഉയർന്ന അളവില്‍ ഓക്സിജൻ കൊടുക്കുന്നുണ്ടെന്നും വത്തിക്കാൻ അറിയിച്ചു.
ആന്‍റിബയോട്ടിക് ചികിത്സ തുടരുകയാണ്.
അതേസമയം, തനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന് വിശ്വാസികളോട് ഫ്രാന്‍സിസ് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു.