
അൽഭുത ഗോളുമായി നെയ്മറുടെ അവിശ്വസനിയ തിരിച്ചു വരവിന് സാക്ഷ്യം വഹിച്ച് പോളിസ്റ്റ ലീഗ്. നെയ്മറുടെ മികവിൽ സാൻ്റോസ് എതിരില്ലാത്ത 3 ഗോളിന് ഇൻ്റർ ഡി ലിമേറയെ തകർത്തു.
ഒരു ഗോളും 2 അസിസ്റ്റും ആയി കളം നിറഞ്ഞ് കളിച്ച നെയ്മറാണ് കളിയിലെ താരം. നെയ്മറുടെ ഒരു ഗോളിന് പുറമെ ടിക്വിൻ ഹോ നേടിയ രണ്ട് ഗോളും നെയ്മറുടെ അസിസ്റ്റിൽ നിന്നായിരുന്നു.
നെയ്മറുടെ കോർണർ കിക്കിൽ നിന്നായിരുന്നു ടി ക്വിൻഹോയുടെ ഗോളുകൾ. 27 ആം മിനിട്ടിൽ ആയിരുന്നു നെയ്മറുടെ അൽഭുത ഗോൾ. നെയ്മർ എടുത്ത കോർണർകിക്ക് വളഞ്ഞ് രണ്ടാം പോസ്റ്റിൽ തട്ടി ഗോൾ ആകുകയായിരുന്നു.
മുഴുവൻ സമയവും കളിച്ച നെയ്മർ താൻ ഫോമിലെത്തിയെന്ന് ലോകത്തോട് വിളിച്ചു പറയുന്നതിന് സാക്ഷ്യം വഹിക്കുകയായിരുന്നു മത്സരം.
ആറ് മാസത്തെ കരാർ ആണ് നെയ്മർ സാൻ്റോസുമായി ഉള്ളത്. അതിന് ശേഷം താരം ബാഴ്സലോണയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹമാണ് ഉള്ളത്.