KeralaNews

മീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ ഓട്ടോ യാത്ര സൗജന്യം : സർക്കുലർ

ഓട്ടോറിക്ഷകളിൽ യാത്രാ വേളയിൽ ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതിരിക്കുകയോ പ്രവർത്തനരഹിതമായിരിക്കുകയോ ചെയ്‌താൽ യാത്ര സൗജന്യമായി കണക്കാക്കുമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണറേറ്റ് സർക്കുലർ.

സംസ്ഥാനത്തെ ഓട്ടോറിക്ഷകളിൽ ”യാത്രാവേളയിൽ ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതിരിക്കുകയോ പ്രവർത്തനരഹിതമായിരിക്കുകയോ ചെയ്താൽ യാത്ര സൗജന്യം” എന്ന് മലയാളത്തിലും ‘If the fare meter is not engaged or not working, your journey is free’ എന്ന് ഇംഗ്ലീഷിലും പ്രിന്റ് ചെയ്ത സ്റ്റിക്കർ യാത്രക്കാർക്ക് കാണാവുന്ന തരത്തിൽ പതിച്ചിരിക്കണം.

അല്ലെങ്കിൽ വലുപ്പത്തിൽ ഇരുണ്ട പശ്ചാത്തലത്തിൽ വെള്ള നിറത്തിൽ എഴുതണം. മാർച്ച് ഒന്നു മുതൽ നിർദേശം പ്രാബല്യത്തിൽ വരും.

സ്റ്റിക്കർ പതിച്ചില്ലെങ്കിൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ടെസ്റ്റിൽ ഓട്ടോറിക്ഷകൾ അയോഗ്യമാക്കപ്പെടും. അയോഗ്യമാക്കപ്പെട്ട ഓട്ടോറിക്ഷകൾ ടാക്‌സി സർവീസ് നടത്തിയാൽ പിഴ ഈടാക്കും.

Leave a Reply

Your email address will not be published. Required fields are marked *