News

ആരോഗ്യ വകുപ്പ് ചികിൽസ പദ്ധതി കുടിശിക 2000 കോടിയെന്ന് വീണ ജോർജ്

ആരോഗ്യ സുരക്ഷ പദ്ധതികൾക്ക് കോടി കണക്കിന് രൂപയുടെ കുടിശികയെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ഏകദേശം 2000 കോടിയാണ് നിലവിലെ കുടിശിക . കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി കുടിശിക മാത്രം 1708.86 കോടിയാണ്.ആരോഗ്യ കിരണം പദ്ധതിയിലെ കുടിശിക 12.45 കോടിയും കാരുണ്യ ബെനവലന്റ് ഫണ്ട് കുടിശിക 215.82 കോടിയും ആയി ഉയർന്നു.

10.27 കോടിയാണ് ഹൃദ്യം പദ്ധതിയിലെ കുടിശിക . 43.55 കോടിയാണ് മാതൃയാനം പദ്ധതിയിലെ കുടിശിക . ആർ.ബി.എസ്.കെയുടെ കുടിശിക 7 കോടിയാണ്.പണം കൊടുക്കാത്തതുമൂലം പല പദ്ധതികളും നിശ്ചലാവസ്ഥയിൽ ആണ്.

മുൻഗണന കൊടുക്കേണ്ട ആരോഗ്യ സുരക്ഷ പദ്ധതികൾക്ക് പോലും ധനമന്ത്രി കെ.എൻ ബാലഗോപാൽ പണം അനുവദിക്കുന്നില്ലെന്ന് വീണ ജോർജിൻ്റെ നിയമസഭ മറുപടിയിൽ നിന്ന് വ്യക്തം.