
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒഴിവ്
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ഗൈനക്കോളജി വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിൽ മാർച്ച് 4ന് അഭിമുഖം നടത്തും.
ഗൈനക്കോളജി വിഭാഗത്തിലുള്ള പി.ജിയും റ്റി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത.
താൽപര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ഡെർമറ്റോളജി വിഭാഗത്തിൽ സീനിയർ റസിഡന്റ് നിയമനത്തിന് മാർച്ച് 3ന് അഭിമുഖം നടത്തും.
ഡെർമറ്റോളജി വിഭാഗത്തിലുള്ള പി.ജിയും റ്റി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. താൽപര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.