
News
ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; ഒളിമ്പ്യൻ കെ.എം. ബീനാമോളുടെ സഹോദരി അടക്കം 3 പേർ മരിച്ചു
ഇടുക്കി: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികള്‍ ഉള്‍പ്പടെ മൂന്നുപേർക്ക് ദാരുണാന്ത്യം.ഒളിമ്പ്യൻ കെ.എം. ബീന മോളുടെ സഹോദരി റീന, ഭർത്താവ് ബോസ്, ഡ്രൈവർ എബ്രഹാം എന്നിവരാണ് മരിച്ചത്.
പന്നിയാർ കുട്ടി പള്ളിക്ക് സമീപം എത്തിയപ്പോള്‍ നിയന്ത്രണം വിട്ട ജീപ്പ് നൂറടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടം നടന്ന ഉടനെ മൂന്നു പേരെയും അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബോസിന്‍റെയും റീനയുടെയും ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെയാണ് ഏബ്രഹാം മരിച്ചത്.വെള്ളിയാഴ്ച രാത്രി 10. 30 നാണ് സംഭവം ഉണ്ടായത്.