
-രഞ്ജിത്ത് ടി.ബി-
ഐസിസി ചാംപ്യൻസ് ട്രോഫി 2025 ലെ ഏറ്റവും ആവേശകരമായ മൽസരങ്ങളിൽ ഒന്നായ ഇന്ത്യ – പാകിസ്താൻ പോരാട്ടം ഫെബ്രുവരി 23 ന് ദുബായില് നടക്കും.
മുഹമ്മദ് റിസ്വാന്റെ നേതൃത്വത്തിൽ നടന്ന ആദ്യ മൽസരത്തിൽ ന്യൂസ്‌ലാന്റിനെതിരെ 60 റൺസിനു പാകിസ്ഥാൻ പാരാജയപ്പെട്ടപ്പോൾ, 6 വിക്കറ്റിന് ബംഗ്ലാദേശിനെതിരെ നേടിയ വിജയത്തിന്റെ ആത്മാവിശ്വാസവുമായിട്ടാണ് രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയില് ടീം ഇന്ത്യ വരുന്നത്.
ഇതുവരെയുള്ള ഇന്ത്യ പാകിസ്താൻ ഏകദിന മൽസരങ്ങളുടെ കണക്കുകൾ ഒന്നു പരിശോധിക്കാം: ഇതുവരെ ഏകദിനത്തിൽ 135 തവണ ഏറ്റുമുട്ടിയപ്പോൾ 73 വിജയങ്ങൾ പാകിസ്താൻ നേടി. ഇന്ത്യൻ വിജയം 57 മൽസരങ്ങളിലും, 5 മൽസരങ്ങൾ ഫലമില്ലാതെയായി.
അവസാന 15 വർഷങ്ങളിൽ നടന്ന 17 മൽസരങ്ങളിൽ 12ലും വിജയം നേടിയത് ടീം ഇന്ത്യക്ക് മേൽകൈ നേടിത്തരുന്നുണ്ട്, ഇതിൽ 4 എണ്ണത്തിൽ പരാജയപ്പെട്ടപ്പോൾ ഒരെണ്ണം ഫലമില്ലാതെ ഉപേക്ഷിക്കുകയായിരുന്നു. പാകിസ്താനു ഐസിസി ചംപ്യയൻസ് ട്രോഫി മൽസരങ്ങളിൽ ഇന്ത്യക്കെതിരേ അഞ്ചു കളികളിൽ 3 വിജയം എന്നുള്ളത് അവർക്കു ആത്മവിശ്വാസം നല്കുന്ന ഒന്നാണു. 2017 ലെ ചംപിയൻസ് ട്രോഫി ഫൈനലിൽ 180 റൺസിന്റെ വിജയമായിരുന്നു ഇതിൽ ഏറ്റവും മികച്ചത്.
ദുബായിൽ വച്ചു പാകിസ്താനെ രണ്ടുതവണ നേരിട്ടപ്പോഴും വിജയം നേടാനായത് ഇന്ത്യക്കായിരുന്നു എന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്. ഇരുപത്തി അയ്യായിരത്തോളം വരുന്ന കാണികൾക്ക് മുന്നിൽ ഇരു ടീമുകളും വിജയ പ്രതീക്ഷയോടെ മൽസരത്തെ നേരിടുമ്പോൾ, പാകിസ്താനു വിജയത്തിൽ കുറഞ്ഞ ഒരു ഫലം അവരുടെ ഈ ടൂർണമെന്റിലെ മുന്നോട്ടുള്ള പ്രയാണത്തെ തന്നെ ബാധിച്ചേക്കാം. നിലവിൽ മികച്ച പ്രകടനം കഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന ടീം ഇന്ത്യയില് നിന്നും അവിസ്മരണീയമായ ഒരു മൽസരം തന്നെ പ്രതീക്ഷിക്കാം
English Summery : “IND vs PAK: Who Holds the Edge? A Statistical Breakdown of India-Pakistan ODI Match Results”