
IND Vs PAK: ഗ്രൗണ്ട് ആരെ തുണയ്ക്കും! ദുബായ് ഇൻറർനാഷനൽ സ്റ്റേഡിയം റിപ്പോർട്ട് | ICC Champions Trophy 2025
- രഞ്ജിത്ത് ടി.ബി
ഐസിസി ചാംപ്യൻസ് ട്രോഫി 2025 ലെ ഏറ്റവും ആവേശകരമായ മൽസരങ്ങളിൽ ഒന്നായ ഇന്ത്യ – പാകിസ്താൻ പോരാട്ടം നടക്കുന്നത് ദുബായ് ഇൻറർനാഷനൽ സ്റ്റേഡിയത്തില്‍ ഫെബ്രുവരി 23 ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30നാണ്.
മുഹമ്മദ് റിസ്വാന്റെ നേതൃത്വത്തിൽ നടന്ന ആദ്യ മൽസരത്തിൽ ന്യൂസ്‌ലാന്റിനെതിരെ 60 റൺസിനു പാകിസ്ഥാൻ പാരാജയപ്പെട്ടപ്പോൾ, 6 വിക്കറ്റിന് ബംഗ്ലാദേശിനെതിരെ നേടിയ വിജയത്തിന്റെ ആത്മാവിശ്വാസവുമായിട്ടാണ് രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയില് ടീം ഇന്ത്യ വരുന്നത്.
ദുബായ് ഇൻറർനാഷനൽ സ്റ്റേഡിയം റിപ്പോർട്ട്
ദുബായ് എമിറേറ്റ്‌സ് റോഡില് സ്‌പോർട്‌സ് സിറ്റി എൻഡിൽ സ്ഥിതിചെയ്യുന്ന ഈ സ്റ്റേഡിയം ദുബായ് സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയം എന്ന പേരിലും അറിയപ്പെടുന്നു, ഇരുപത്തിഅയ്യായിരത്തോളം കാണികളെ ഉൾകൊള്ളാൻ കഴിയുന്ന ഒരു മൾട്ടി പർപ്പസ് സ്റ്റേഡിയമണിത്.
2009 ഏപ്രില് 22 നു നടന്ന ഓസ്‌ട്രേലിയ – പാകിസ്താൻ ഏകദിനമയിരുന്നു ആദ്യത്തെ ഇൻറർനാഷനൽ മൽസരം, പാകിസ്താനായിരുന്നു അന്ന് വിജയം. അവസാനം നടന്ന മൽസരത്തില് ഇന്ത്യ ബംഗ്ലാദേശിനെ 6 വിക്കറ്റുകൾക്ക് തോൽപ്പിച്ചു. പൊതുവേ ഉയർന്ന സ്‌കോറുകൾ നേടുന്നതിന് സഹായകമല്ലാത്ത ഈ ഗ്രൗണ്ടിൽ ഇതുവരെ നടന്ന 59 മൽസരങ്ങളിൽ 4 എണ്ണത്തിൽ മാത്രമാണ് 300 റൺസിനു മുകളിൽ ടോട്ടൽ നേടാനായിട്ടുള്ളത്.
ആദ്യം ബാറ്റുചെയ്യുന്ന ടീം സ്‌കോർ ശരാശരിയിൽ 219 റൺസുകൾ മാത്രമാണെന്നുള്ളത് ബാറ്റിംഗ് ടീമിനു എത്രത്തോളം ദുഷ്‌കരമാണ് കാര്യങ്ങൾ എന്ന് മനസ്സിലാകാൻ കഴിയും, 250 നു മുകളിലുള്ള ഏതു സ്‌കോറൂം പിന്തുടരണത് വളരെ വെല്ലുവിളിയാണെന്നുള്ളത് നിശംസയം പറയാം.
ഇവിടുത്തെ ഏകദിന മൽസര ഫലങ്ങൾ പരിശോധിച്ചാൽ, ഇതുവരെ നടന്ന 59 മൽസരങ്ങളിൽ 35 വിജയങ്ങളും നേടിയത് റൺ ചെയ്‌സിങ്ങിലൂടെയാണ്, ആദ്യം ബാറ്റ് ചെയ്ത ടീമുകൾ വിജയിച്ചതു 22 തവണ മാത്രം. ഏറ്റവും ഉയർന്ന സ്‌കോർ നേടിയത് ഇംഗ്ലണ്ട് ടീമാണ്, പാകിസ്താനെതിരെ 5 വിക്കറ്റ് നഷ്ടത്തിൽ 355. യുഎഇ ടീമിനെതിരെ നമീബിയയുടെ 91 റൺസ് ഏറ്റവും ചെറിയ ടോട്ടൽ.
പിന്തുടർന്നു വിജയിച്ച ഉയർന്ന സ്‌കോർ ശ്രീലങ്കയുടേതാണ് 287/8. അത് പാകിസ്താനെതിരെയായിരുന്നു. മികച്ച വ്യക്തിഗത സ്‌കോർ ബംഗ്ലാദേശിന്റെ മുഷ്ഫിഖർ റഹീം ശ്രീലങ്കക്കെതിരെ നേടിയ 144 (150 പന്തുകളിൽ നിന്നും) റൺസ് ആണ്. 2009 ൽ സൗത്ത് ആഫ്രിക്കയുമായുള്ള മാച്ചിൽ പാകിസ്താന്റെ ഷാഹിദ് അഫ്രീദി 38 റൺസിനു 6 വിക്കറ്റ് നേടിയതാണ് ബെസ്റ്റ് ബോളിങ് പ്രകടനം.
രോഹിത് ശർമ്മ – ശിഖാർ ധവാൻ കൂട്ടുകെട്ടിൽ പിറന്ന 210 റൺസ് ഏറ്റവും ഉയർന്ന ബാറ്റിംഗ് പാർട്ട്ണർഷിപ്പ്, 2018 ൽ പാകിസ്താനെതിരെ.
ഞായറാഴ്ച നടക്കാൻ പോകുന്ന ഇന്ത്യ പാകിസ്താൻ ഏകദിന മൽസരത്തിനു ഇരു ടീമുകൾക്കും ഒരുപോലെ കാണികളുടെ സപോർട്ട് ലഭിക്കും എന്നുള്ളതിന്നു തെളിവാണ് ടിക്കറ്റ് വില്പനയിൽ ഉണ്ടായത്. ആദ്യം വിൽപ്പനക്ക് ശേഷം ഒരു തവണ കൂടി അധിക ടിക്കറ്റുകൾ സംഘാടകർ ഇഷ്യൂ ചെയ്തിരുന്നു.