
UPSC യെക്കാൾ പണമൊഴുകുന്ന കേരള PSC; അംഗങ്ങള്‍ക്ക് വമ്പൻ ശമ്പളം
യു.പി.എസ്.സി ചെയർമാന് ശമ്പളം 2.50 ലക്ഷം രൂപ. അലവൻസുകൾ അടക്കം 3.50 ലക്ഷം രൂപ ശമ്പളമായി ലഭിക്കും. കേരളത്തിൽ പി.എസ്.സി ചെയർമാന് ശമ്പളം 4 ലക്ഷം രൂപയാണ്. യു.പി.എസ്.സി അംഗങ്ങളുടെ ശമ്പളം 2.25 ലക്ഷമാണ്. അലവൻസുകൾ അടക്കം 3.25 ലക്ഷം ശമ്പളമായി കിട്ടും.
അതേ സമയം കേരളത്തിലെ പബ്ലിക് സർവീസ് കമ്മിഷൻ അംഗങ്ങൾക്ക് ശമ്പളം 3.82 ലക്ഷമാണ്. 9 അംഗങ്ങൾ ആണ് യു.പി എസ്. സി യിൽ ഉള്ളതെങ്കിൽ കേരള പി.എസ്.സിയിൽ 21 അംഗങ്ങൾ ഉണ്ട്. യുപി എസ് സി ചെയർമാൻ്റെ പ്രായ പരിധി 65 വയസാണ്. കേരളത്തിൽ 62 ഉം.
അംഗങ്ങളുടെ എണ്ണത്തിൽ കേരളം നമ്പർ വൺ
രാജ്യത്ത് പി.എസ് സി മെമ്പർമാരുടെ എണ്ണത്തിൽ നമ്പർ 1 ആണ് കേരളം. ചെയർമാനും അംഗങ്ങളും ഉൾപ്പെടെ 21 പേരാണ് കേരളത്തിൽ ഉള്ളത്. രാഷ്ട്രിയ നിയമനമാണ് പി.എസ്. സിയിലേത്. 14 പേർ സി. പി എമ്മുകാരാണ്. 7 പേർ ഘടകകക്ഷിയിൽ നിന്നുള്ളവരും.
രാജസ്ഥാൻ , ആന്ധ്ര, തെലുങ്കാന , ജമ്മു എന്നി സംസ്ഥാനത്തിൽ 8 പി. എസ്.സി അംഗങ്ങൾ ആണ് ഉള്ളത്. ഛത്തീസ് ഗഡ്, അരുണാചൽ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ 5 പി എസ് സി അംഗങ്ങളാണ് ഉള്ളത്. ബീഹാർ , ഒറീസ, ഉത്തരാഖണ്ഡ്, ആസാം എന്നി സംസ്ഥാനങ്ങളിൽ 6 പേരാണ് അംഗങ്ങളായിട്ടുള്ളത്. പശ്ചിമ ബംഗാളിലും ഗുജറാത്തിലും 7 അംഗങ്ങൾ ആണ് ഉള്ളത്. മഹാരാഷ്ട്ര, ജാർഖണ്ഡ്, ത്രിപുര എന്നിവിടങ്ങളിൽ 4 അംഗങ്ങൾ ഉണ്ട്.
ഹിമാചൽ, സിക്കിം എന്നിവിടങ്ങളിൽ 3 അംഗങ്ങളാണ് ഉള്ളത്. ഗോവയിലും മണിപ്പൂരിലും ആണ് ഏറ്റവും കുറവ് പി.എസ്. സി അംഗങ്ങൾ. 2 പേരാണ് ഗോവയിലും മണിപ്പൂരിലും ഉള്ളത്.
കേരളത്തിൻ്റെ തൊട്ട് പിന്നിൽ ഉള്ളത് തമിഴ്നാടാണ്. 14 പി.എസ്. സി അംഗങ്ങൾ തമിഴ്നാടിൽ ഉണ്ട്. 13 അംഗങ്ങളുള്ള കർണ്ണാടകയാണ് മൂന്നാം സ്ഥാനത്ത് . യു.പി. എസ്.സി യിൽ 9 അംഗങ്ങൾ മാത്രമാണ് ഉള്ളത്.
കേരളത്തിൽ പി.എസ്. സി നിയമനങ്ങൾ കുത്തനെ കുറയുകയാണ് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അംഗങ്ങൾക്ക് ശമ്പളത്തിന് പുറമെ കുടുംബാംഗങ്ങൾക്ക് വരെ ചികിൽസ സൗജന്യമായി ലഭിക്കും. അംഗങ്ങളുടെ കുടുബാംഗങ്ങളുടെ ചികിൽസ വരെ ജനങ്ങളുടെ നികുതി പണത്തിൽ നിന്നാണ്. വിരമിച്ചാൽ പെൻഷന് പുറമെ ചികിൽസയും ഫ്രീ ആണ്.