ഒരു ഗഡു ക്ഷേമപെന്‍ഷന്‍ കൂടി അനുവദിച്ചു

തിരുവനന്തപുരം: ഒരു ഗഡു ക്ഷേമപെന്‍ഷന്‍ കൂടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. 812 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. ഗുണഭോക്താക്കള്‍ക്ക് അടുത്താഴ്ച മുതല്‍ 1600 രൂപ വീതം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. അടുത്ത ആഴ്ചയിൽ ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ചുതുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും – ധനമന്ത്രി അറിയിച്ചു.
ഇനി മൂന്ന് ഗഡു ക്ഷേമപെന്‍ഷന്‍ കൂടി കുടിശികയുണ്ട്. സംസ്ഥാനത്തുടനീളമായി 62 ലക്ഷത്തോളം ആളുകള്‍ പെന്‍ഷന്‍ അര്‍ഹരാണ്. കുടിശികയുള്ള പെന്‍ഷന്‍ വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ നല്‍കുമെന്നും ധനവകുപ്പ് അറിയിച്ചു.
നിയമസഭാ സമ്മേളനത്തില്‍ അതത് മാസത്തെ പെന്‍ഷന്‍ അതത് മാസം തന്നെ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ മാസത്തെ പെന്‍ഷന്‍ സര്‍ക്കാര്‍ ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്.