ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്ക് ജയം. ബംഗ്ലാദേശിനെ 6 വിക്കറ്റിന് തകർത്താണ് ഇന്ത്യ ജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 49.4 ഓവറിൽ 228 റൺസ് നേടി. 46.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയലക്ഷ്യം മറികടന്നു.
ശുഭ്മാൻ ഗില്ലിൻ്റെ (101 നോട്ടൗട്ട് ) സെഞ്ച്വറിയുടെ മികവിൽ ആണ് ഇന്ത്യ തകർപ്പൻ ജയം നേടിയത്. 129 ബോളിൽ 9 ഫോറിൻ്റെയും 2 സിക്സറിൻ്റേയും അകമ്പടിയോടെ യാണ് ശുഭ്മാൻ ഗില്ലിൻ്റെ സെഞ്ച്വറി.
ക്യാപ്റ്റൻ രോഹിത് ശർമ 36 ബോളിൽ 47 റൺസ് നേടി പുറത്തായി.വിരാട് കോലി ( 22) , ശ്രേയസ് അയ്യർ (15), അഷർ പട്ടേൽ (8) എന്നിവരുടെ വിക്കറ്റുകളാണ് രോഹിത് ശർമയെ കൂടാതെ ഇന്ത്യക്ക് നഷ്ടപ്പെട്ടത്.കെ. എൽ രാഹുൽ (41 നോട്ടൗട്ട്) റൺസുമായി ശുഭ്മാൻ മില്ലിന് ശക്തമായ പിന്തുണ കൊടുത്തതോടെ ഏകപക്ഷീയമായി ഇന്ത്യ വിജയം കരസ്ഥമാക്കി.
ഇന്ത്യക്കായി മുഹമ്മദ് ഷമി 5 വിക്കറ്റ് നേടി. ഹർപ്രീത് റാണ 3 വിക്കറ്റും അഷർ പട്ടേൽ 2 വിക്കറ്റും നേടി. ബംഗ്ലാദേശ് നിരയിൽ ഹൃദോയി (100) മിന്നുന്ന പ്രകടനം കാഴ്ച വച്ചു.