മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിൽ എസ് ബി എം ആർ യൂണിറ്റിലേക്ക് ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കരാർ കാലാവധി. എംസിഎ അല്ലെങ്കിൽ യുജിസി, സർക്കാർ അംഗീകൃത കമ്പ്യൂട്ടർ സയൻസ് ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. ആരോഗ്യ ഗവേഷണ രംഗത്തെ അനുഭവ പരിചയം അഭിലഷണീയ യോഗ്യതയായിരിക്കും.
താൽപര്യമുള്ള ഉദ്യോഗാർഥികൾ അവരുടെ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം ഇവ തെളിയിക്കുന്ന രേഖകൾ സഹിതം ഫെബ്രുവരി 19 ന് മുൻപായി careergmcm@gmail.com എന്ന വിലാസത്തിലേക്ക് മൊബൈൽ നമ്പർ അടക്കം രേഖപ്പെടുത്തി അപേക്ഷ അയയ്ക്കണം.
കണ്ടന്റ് എഡിറ്റർ ഒഴിവ്
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ കണ്ടന്റ് എഡിറ്റർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു വും വീഡിയോ എഡിറ്റിങ്ങിൽ ഡിഗ്രി / ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സും പാസായവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. പ്രായപരിധി 35 വയസ്. അപേക്ഷകൾ, ബയോഡാറ്റയും ബന്ധപ്പെട്ട യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം cvcontenteditor@gmail.com ൽ ഫെബ്രുവരി 22 നകം ലഭിക്കണം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.