ശമ്പളം 4 ലക്ഷമാക്കി ഉയർത്തിയതോടെ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ ചെയർമാൻ്റെ പെൻഷനും വർദ്ധിക്കും. പെൻഷൻ 2 ലക്ഷമായി ഉയരും. 62 വയസാണ് പി.എസ്.സി അംഗങ്ങളുടെ പരമാവധി പ്രായം. 6 വർഷത്തേക്കാണ് നിയമനം.
6 വർഷം സർവീസുള്ളവർക്കാണ് ഫുൾ പെൻഷൻ ലഭിക്കുന്നത്. വർഷം കുറയുന്നതിനനുസരിച്ച് പെൻഷനും കുറയും. അംഗങ്ങളുടെ പെൻഷൻ 1.91 ലക്ഷമായും ഉയരും. വിരമിക്കുന്ന ചെയർമാനും അംഗങ്ങൾക്കും പെൻഷൻ കൂടാതെ മെഡിക്കൽ റീ ഇമ്പേഴ്സ്മെൻ്റും ലഭിക്കും. ഒരു തവണ പി.എസ്.സി അംഗം ആയാൽ ആജീവനാന്ത കാലം സർക്കാർ ചെലവിൽ ആശുപത്രി വാസം ഫ്രീ എന്നർത്ഥം.
21 പി.എസ്.സി അംഗങ്ങളിൽ 14 പേർ സി.പി.എമ്മിൽ നിന്നുള്ളവരാണ്. 3 പേർ സി.പി.ഐക്കാരും. കെ.ബി. ഗണേഷ് കുമാറിൻ്റെയും ആൻ്റണി രാജുവിൻ്റെയും പാർട്ടിക്കും പി.എസ്.സി മെമ്പർമാർ ഉണ്ട്. എൻ.സി.പിക്കും പി.എസ്.സി മെമ്പർ ഉണ്ട്. പി.സി ചാക്കോയുടെ നോമിനിയാണ് ഒരു പി.എസ്.സി മെമ്പർ. ഈ നിയമനത്തിൽ ചാക്കോ വൻ കോഴ വാങ്ങി എന്ന് ചാക്കോയുടെ എതിരാളികൾ ആരോപണം ഉന്നയിച്ചിരുന്നു.
കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ ചെയർമാൻ്റെ ശമ്പളം 4 ലക്ഷമാക്കിയാണ് സർക്കാർ ഉയർത്തിയത്. അംഗങ്ങളുടെ ശമ്പളം 3.82 ലക്ഷവും ആക്കി. ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിൽ ആണ് പി.എസ്.സി ചെയർമാൻ്റേയും അംഗങ്ങളുടേയും ശമ്പളം ഉയർത്തിയത്.
നിലവിൽ 2.24 ലക്ഷമാണ് ചെയർമാൻ്റെ ശമ്പളം. അംഗങ്ങളുടേത് 2.19 ലക്ഷവും. ശമ്പള വർധനക്ക് 2016 മുതൽ മുൻകാല പ്രാബല്യവും ഉണ്ട്. അതുകൊണ്ട് 9 വർഷത്തെ ശമ്പള കുടിശികയും ഇവർക്ക് ലഭിക്കും.ചെയർമാന് ശമ്പള കുടിശികയായി 1.90 കോടി ലഭിക്കും. 21 അംഗങ്ങളാണ് പി.എസ് സി യിൽ ഉള്ളത്. അംഗങ്ങൾക്ക് ശമ്പള കുടിശിക നൽകാൻ 36.97 കോടി വേണം.
കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) ചെയർമാന്റെയും അംഗങ്ങളുടെയും ക്ഷാമബത്ത (ഡിഎ) വർധിപ്പിച്ച് ധനവകുപ്പ് മൂന്ന് മാസം മുമ്പാണ് ഉത്തരവിറക്കിയിരുന്നത്. 2024 ജനുവരി 1 മുതൽ 9 ശതമാനവും ജൂലൈ 1 മുതൽ 7 ശതമാനവുമാണ് വർധന വരുത്തിയത്. ഇതോടെ ആറാം ശമ്പള പരിഷ്കരണ കമ്മിഷൻ നിശ്ചയിച്ചതനുസരിച്ചുള്ള (പ്രീ റിവൈസ്ഡ് സ്കെയിൽ) ആകെ ഡിഎ 246 ശതമാനമായി മാറുകയും ചെയ്തു. കുടിശികത്തുക പണമായി നൽകാനായിരുന്നു ഉത്തരവ്. കേന്ദ്രജീവനക്കാർക്ക് ക്ഷാമബത്ത വർധിപ്പിച്ചത് കണക്കിലെടുത്താണ് പി.എസ്.സി അംഗങ്ങൾക്കും വർധിപ്പിച്ചത്.
കൊള്ള